Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

`മടിയന്മാരായ ഒരു മന്ത്രിയേയും രാജ്യത്തിന് ആവശ്യമില്ല`; പാർലമെന്റിൽ എത്താത്ത മന്ത്രിമാരോട് മോദിക്ക് കടുത്ത അതൃപ്തി; കർത്തവ്യം നിറവേറ്റാൻ സഭയിലെത്താത്തവരുടെ പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

`മടിയന്മാരായ ഒരു മന്ത്രിയേയും രാജ്യത്തിന് ആവശ്യമില്ല`; പാർലമെന്റിൽ എത്താത്ത മന്ത്രിമാരോട് മോദിക്ക് കടുത്ത അതൃപ്തി; കർത്തവ്യം നിറവേറ്റാൻ സഭയിലെത്താത്തവരുടെ പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാം മോദി സർക്കാർ അതവ മോദി 2.0 അധികാരത്തിൽ എത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. മന്ത്രിസഭയിൽനിരവധി പുതുമുഖങ്ങൾക്ക് മോദി അവസരം നൽകുകയും ചെയ്തു. എന്നാൽ പ്രവർത്തനം ശരിയല്ലെങ്കിൽ ഏത് കേന്ദ്ര മന്ത്രിയായാലും വീട്ടിലിരിക്കുമെന്ന് സൂചനയുമായി നരേന്ദ്ര മോദി. ഇതിന്റെ ആദ്യപടിയായി മന്ത്രിമാരിൽ പലരും പാർലമെന്റിൽ ഹാജരാകാത്തതിൽ അദ്ദേഹം അതൃപ്തി അറിയിച്ചു.

പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പ് നൽകണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.മന്ത്രിമാർ തങ്ങളുടെ കർത്തവ്യം നിറവേറ്റാൻ പാർലമെന്റിൽ എത്തുന്നില്ല എന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി വിഷയത്തിൽ അതൃപ്തി അറിയിച്ചത്. ഈ രീതി അനുവദിക്കില്ലെന്നും കർത്തവ്യത്തിൽ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പായി നൽകണമെന്നുമാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP