Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെട്ടിട നിർമ്മാണാനുമതി നൽകാൻ സർക്കാർ സ്വകാര്യ സോഫ്റ്റ്‌വെയർ നടപ്പാക്കിയത് ആരുടെ താത്പര്യം സംരക്ഷിക്കാൻ? വിഎസിന്റെ കാലത്ത് 12 കോടി നൽകിയ കമ്പനിയെ ഉമ്മൻ ചാണ്ടി സർക്കാർ തുരത്തി; പിണറായി എത്തിയപ്പോൾ കമ്പനി വീണ്ടും കളം പിടിച്ചു; പിബി അംഗത്തിന്റെ നിർദ്ദേശത്തിൽ പൂനയിലെ കമ്പനിക്ക് സർക്കാർ നൽകുന്നത് കോടികൾ; പ്രവാസി വ്യവസായിക്ക് പോലും ജീവനൊടുക്കേണ്ടി വന്ന നാട്ടിൽ സാധാരണക്കാരൻ പേറുന്നതുകൊടിയ ദുരിതം; ഒറ്റമുറി വീടിന് പോലും അനുമതി ലഭിക്കാതെ നെട്ടോട്ടമോടി സാധാരണക്കാർ

കെട്ടിട നിർമ്മാണാനുമതി നൽകാൻ സർക്കാർ സ്വകാര്യ സോഫ്റ്റ്‌വെയർ നടപ്പാക്കിയത് ആരുടെ താത്പര്യം സംരക്ഷിക്കാൻ? വിഎസിന്റെ കാലത്ത് 12 കോടി നൽകിയ കമ്പനിയെ ഉമ്മൻ ചാണ്ടി സർക്കാർ തുരത്തി; പിണറായി എത്തിയപ്പോൾ കമ്പനി വീണ്ടും കളം പിടിച്ചു; പിബി അംഗത്തിന്റെ നിർദ്ദേശത്തിൽ പൂനയിലെ കമ്പനിക്ക് സർക്കാർ നൽകുന്നത് കോടികൾ; പ്രവാസി വ്യവസായിക്ക് പോലും ജീവനൊടുക്കേണ്ടി വന്ന നാട്ടിൽ സാധാരണക്കാരൻ പേറുന്നതുകൊടിയ ദുരിതം; ഒറ്റമുറി വീടിന് പോലും അനുമതി ലഭിക്കാതെ നെട്ടോട്ടമോടി സാധാരണക്കാർ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി നൽകാൻ സർക്കാർ നടപ്പാക്കിയ സ്വകാര്യ കമ്പനിയുടെ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്ന സോഫ്റ്റ്‌വെയറിന് പിന്നിൽ വൻ അഴിമതിയെന്ന് ആക്ഷേപം. കേരളത്തിൽ നിർണായ സ്വാധീനുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നിർദ്ദേശപ്രകാരം പൂനയിലെ സോഫ്ടെക്കെന്ന കമ്പനിക്ക് സർക്കാർ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചതു മുതൽ ജനങ്ങളുടെ കഷ്ടകാലം തുടങ്ങി.

2009ൽ ഇടത് സർക്കാരിന്റെ കാലത്ത് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റ് സിസ്റ്റം (ബി.പി.എം.എസ്) എന്ന സോഫ്റ്റ്‌വെയറുമായെത്തി പരാജയപ്പെട്ട പൂണെ ആസ്ഥാനമായ സോഫ്റ്റ്ടെക് എന്ന കമ്പനിയാണ് പുതിയ സോഫ്റ്റ്‌വെയറും നടപ്പാക്കുന്നത്. അന്ന് തദ്ദേശമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി സോഫ്റ്റ് വെയറിനെ കർശനമായി എതിർത്തെങ്കിലും കമ്പനിക്ക് വേണ്ടി പൊളിറ്റ് ബ്യൂറോ അംഗം കർശനമായി വാദിച്ചു. എന്നാൽ പരാതിക കൂമ്പാരം ആയതോടെ സംഭവം കോടതിയിലെത്തി തുടർന്ന് വന്ന യു.ഡി.എഫ് സർക്കാർ ഇൻഫർമേഷൻ കേരള മിഷൻ എന്ന സ്ഥാപനം രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയർ ചുമതല നൽകി. 2009 മുതൽ 2012വരെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് നഗരസഭകളിൽ നിന്ന് 12കോടിയാണ് കമ്പനിക്ക് വാരിക്കൂട്ടിയത്. രണ്ടാം വരവിൽ കേന്ദ്രസർക്കാരിന്റെ നഗരവികസന പദ്ധതിയായ അമൃതിൽ നിന്ന് 10 കോടിയോളം സോഫ്റ്റ്ടെക്കിന് ലഭിക്കും.

അന്ന് സോഫ്റ്റ്‌വെയർ നടപ്പാക്കി ആറുമാസത്തിനുള്ളിൽ കെട്ടിടനിർമ്മാണ അനുമതി ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനാവശ്യമായ എല്ലാ രേഖകളും സ്‌കാൻ ചെയ്ത് ചേർക്കാൻ സോഫ്റ്റ്‌വെയറിൽ സംവിധാനം ഉണ്ടായിരുന്നില്ല. ഈ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ബിൽഡിങ് ഡിസൈനർമാർ 2011ൽ ഹൈക്കോടതിയെ സമീപിച്ചത്. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്‌വെയർ സജ്ജമാകുന്നതോടെ സ്വകാര്യ കമ്പനിയെ ഒഴിവാക്കുമെന്ന് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 2013മുതൽ സങ്കേതം ഉപയോഗിച്ച് തുടങ്ങിയത്. പിണറായി സർക്കാർ വന്നതോടെ സോഫ്ടെക്ക് വീണ്ടുമെത്തി.

പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കിയെങ്കിലും അപേക്ഷകൾ കൃത്യമായി പരിശോധിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സോഫ്റ്റ് വെയറിലൂടെ നൽകുന്ന അപേക്ഷകളുടെ പൂർണമായ വിവരം സ്വകാര്യ കമ്പനിക്ക് ലഭിക്കുമെന്നും ഇത് കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ആൾ കേരള ബിൾഡിങ് ഡിസൈനേഴ്‌സ് ഓർഗനൈസേഷൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോഴിക്കോട് ഒഴികെയുള്ള നഗരസഭകളിലാണ് ആദ്യ ഘട്ടത്തിൽ സോഫ്റ്റ്‌വെയർ നടപ്പാക്കിയത്.

കഴിഞ്ഞ വർഷം നവംബർ ഒന്നുമുതൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ സാധാരണക്കാർ അനുമതിക്കായി നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ മാസം 12 വരെ ലഭിച്ച 5232 അപേക്ഷകളിൽ ഇതുവരെ അനുമതി നൽകിയത് 1863 എണ്ണത്തിനു മാത്രമായിരുന്നു. 3369 അപേക്ഷകൾ പാതിവഴിയിലായ അവസ്ഥയമുണ്ടായി. മറ്റിടങ്ങളിലും സമാനമായ അവസ്ഥയാണ്. അപേക്ഷ നൽകിയവർ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി വലയുന്നതിനിടെ, കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു,

സോഫ്റ്റ്‌വെയറിൽ നൽകുന്ന വിവരങ്ങൾ ഓരോ ഘട്ടത്തിലും നഷ്ടപ്പെടുന്നു എന്നതാണ് സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപം. കമ്പനി ജീവനക്കാരുടെ സഹായമില്ലാതെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ജോലി കമ്പനി ജീവനക്കാർ ചെയ്യേണ്ടുന്നതും പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. നിലവിൽ പോരായ്മകൾ പരിഹരിച്ച് ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പാക്കാനാണ് നോക്കുന്നതെന്ന നിലപാടിലാണ് മന്ത്രി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP