Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനിതി സംഘം എത്തിയപ്പോൾ പൊലീസുകാർ നാറാണത്ത് ഭ്രാന്തന്മാരായി; ശബരിമലയിൽ പൊലീസ് പെരുമാറിയത് ഉത്തരവാദിത്വം മറന്ന്; യുവതികളെത്തുന്നുവെന്ന വിവരം ആർഎസ്എസിന് ചോർത്തിക്കൊടുത്തത് പൊലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; മണ്ഡലകാലത്ത് പലരും ലീവെടുത്തും കലാപകാരികളെ സഹായിച്ചും ഉത്തരവാദിത്വം മറന്നു; മനുഷ്യനെ മർദ്ദിച്ച് കൊല്ലുന്നത് ഹരമാക്കിയവരെ വെച്ച് പൊറുപ്പിക്കില്ല; ഉന്നതതല യോഗത്തിൽ സേനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മനിതി സംഘം എത്തിയപ്പോൾ പൊലീസുകാർ നാറാണത്ത് ഭ്രാന്തന്മാരായി; ശബരിമലയിൽ പൊലീസ് പെരുമാറിയത് ഉത്തരവാദിത്വം മറന്ന്; യുവതികളെത്തുന്നുവെന്ന വിവരം ആർഎസ്എസിന് ചോർത്തിക്കൊടുത്തത് പൊലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; മണ്ഡലകാലത്ത് പലരും ലീവെടുത്തും കലാപകാരികളെ സഹായിച്ചും ഉത്തരവാദിത്വം മറന്നു; മനുഷ്യനെ മർദ്ദിച്ച് കൊല്ലുന്നത് ഹരമാക്കിയവരെ വെച്ച് പൊറുപ്പിക്കില്ല; ഉന്നതതല യോഗത്തിൽ സേനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർഎസ്എസ് ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഏത് സംഭവത്തിലായാലും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാൽ അത് തുറന്ന് സമ്മതിക്കാറുണ്ട് പലപ്പോഴും നിയമസഭയ്ക്ക് ഉള്ളിൽ പോലും മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ മനോവീര്യം തകരുന്ന ഒന്നും തന്നെ പറയാതിരിക്കാൻ ശ്രദ്ധിച്ചിട്ടുള്ള പിണറായി പക്ഷേ ഇത്തവണ പൊലീസിനെ കടന്നാക്രമിക്കുകയാണ്.ശബരിമല വിഷയത്തിൽ പൊലീസ് നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറി. ആർ.എസിനായി പൊലീസുകാർ രഹസ്യങ്ങൾ ചോർത്തി നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ ആഞ്ഞടിച്ചത്. നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷപ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.

മനിതി സംഘത്തെ പ്രവേശിപ്പിക്കുന്നത് തടയാൻ പൊലീസ് കടുത്ത ശ്രമം നടത്തി എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. അതായത് ശബരിമല വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന് കൂടി പറയാതെ പറയുകയാണ് മുഖ്യമന്ത്രി. ഭരണഘടന ചുമതല വഹിക്കേണ്ട പൊലീസുകാർ പക്ഷേ ഉത്തരവാദിത്വം നടപ്പിലാക്കാതെ കലാപകാരികൾക്കൊപ്പം പോയത് ശരിയായില്ല എന്നാണ് മുഖ്യമന്ത്രി വിമർസിക്കുന്നത്.
പൊലീസ് സേനക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ച് ചേർത്തത്.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോൾ ഉത്തരവാദിത്തം മറന്ന പൊലീസുകാർ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പൊലീസ് സേനയിൽ നിന്ന് പലപ്പോഴും വിവരങ്ങൾ ചോർന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമർശന വിധേയമായി. പ്രതികളെ മർദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാർ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. കസ്റ്റഡിമർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. അതേസമയം ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പൊലീസിനെ തള്ളിപ്പറഞ്ഞതിനോട് പല മുതിർന്ന പൊലീസുകാർക്കും അതൃപ്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP