Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സർവകലാശാല വൈസ് ചാൻസിലറെ ഉപരോധിക്കാൻ കെ എസ് യു ശ്രമം; സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി പ്രവർത്തകരുടെ ആത്മഹത്യാ ഭീഷണി; യൂണിവേഴ്‌സിറ്റി കോളജ് ആക്രമണത്തിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധം ശക്തമാക്കി കെ എസ് യു

കേരള സർവകലാശാല വൈസ് ചാൻസിലറെ ഉപരോധിക്കാൻ കെ എസ് യു ശ്രമം; സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി പ്രവർത്തകരുടെ ആത്മഹത്യാ ഭീഷണി; യൂണിവേഴ്‌സിറ്റി കോളജ് ആക്രമണത്തിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധം ശക്തമാക്കി കെ എസ് യു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്ത് കെഎസ്‌യുവിന്റെ പ്രതിഷേധം. കേരള സർവ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. നാടകീയ രംഗങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി സർവ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. വൈസ് ചാൻസിലറെ ഉപരോധിക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകർ പിന്നീട് സർവ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന് പിന്നാലെ കെഎസ്‌യു പ്രതിഷേധം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിഎസ് സി ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. കളഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലേക്ക് കെ എസ് യു നടത്തിയ മാർച്ച് അക്രമാസക്തമായതിന് പിന്നാലെ മാർച്ചിനു നേരെ പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു.

സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പാടി, അജിൻ ദേവ്, ഷബിൻ ഹാഷിം, അബിഷ്, ബി.ആനന്ദ്, പീറ്റർ സോളമൻ എന്നിവർക്കു പരുക്കേറ്റു. ഇന്നലെ 11നായിരുന്നു മാർച്ച്. ഡിസിസി ഓഫിസിനു മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു മുൻപിൽ പൊലീസ് തടഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതായിരുന്നു തുടക്കം. വിദ്യാർത്ഥികൾ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്തിരിഞ്ഞോടിയ ഇവർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡിലേക്കു ചാടിക്കയറി. കൊടികെട്ടിയ കമ്പുകൾ വലിച്ചെറിഞ്ഞു പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചു. തുടർന്നു അഞ്ചു തവണ കൂടി ജലപീരങ്കി പ്രയോഗം ആവർത്തിച്ചു. സമരത്തിനു നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP