Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡ്രോണുകളുടെയും, റേഡിയോഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താൻ സംവിധാനവുമായി ഒമാൻ; ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ മസ്‌കത്ത്

ഡ്രോണുകളുടെയും, റേഡിയോഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താൻ സംവിധാനവുമായി ഒമാൻ; ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ മസ്‌കത്ത്

ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് മസ്‌കത്ത്.വിവിധ തരംഗ ദൈർഘ്യങ്ങളിലുള്ള ഒന്നിലധികം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ കൊണ്ടുവരുക.

വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവർത്തനക്ഷമമായ ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും മസ്‌കത്തിലേത്.ജർമൻ കമ്പനിയായ ആരോണിയ എ.ജി.ആർ ആൻഡ് എൻ ഖിംജിയും (A.G.R & N Khimji) സംയുക്തമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.

വിമാനങ്ങളുടെ ലാന്റിങും ടേക്ക് ഓഫും സുരക്ഷിതമാക്കുന്നതിനും വിമാനത്താവള പരിസരത്തെ സുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം സ്ഥാപിക്കുക. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനായി ലോങ്‌റേഞ്ച് കാമറകളും സംവിധാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP