Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥി നേതാവിന്റെ ഹോസ്റ്റൽ മുറി ഒഴിപ്പിച്ചത് പ്രതികാരത്തിന് കാരണം; എസ്എഫ്‌ഐക്കാർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പോളിടെക്‌നിക് അദ്ധ്യാപിക; സർവ്വീസ് സംഘടനയ്ക്ക് പരാതി നൽകി കളമശ്ശേരിയിലെ അദ്ധ്യാപിക; ഒന്നുമറിഞ്ഞില്ലെന്ന് മറ്റൊരു പ്രിൻസിപ്പാൾ കൂടി

വിദ്യാർത്ഥി നേതാവിന്റെ ഹോസ്റ്റൽ മുറി ഒഴിപ്പിച്ചത് പ്രതികാരത്തിന് കാരണം; എസ്എഫ്‌ഐക്കാർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പോളിടെക്‌നിക് അദ്ധ്യാപിക; സർവ്വീസ് സംഘടനയ്ക്ക് പരാതി നൽകി കളമശ്ശേരിയിലെ അദ്ധ്യാപിക; ഒന്നുമറിഞ്ഞില്ലെന്ന് മറ്റൊരു പ്രിൻസിപ്പാൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം ഇപ്പോൾ എത്തിനിൽക്കുന്നത് പി.എസ്.സി പരീക്ഷയുടേയും സർവ്വകലാശാല പരീക്ഷയുടെ സുധാര്യതയ്ക്ക് മേൽ പോലും കരിനിഴൽ വീഴ്‌ത്തിയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഗുണ്ടായിസത്തിന് പിന്നാലെ ഇപ്പോൾ തലസ്ഥാന നഗരത്തിലെ തന്നെ മറ്റ് കോളേലുകളിലും എസ്എഫ്‌ഐ എന്ന പേരിൽ നടത്തുന്ന അഴിഞ്ഞാട്ടം ആണ് പുറത്ത് വരുന്നത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ എസ്എഫ്‌ഐക്കെതിരെ അദ്ധ്യാപികയുടെ പരാതിയാണ് ഏറ്റവും പുതിയ സംഭവം.

എസ്എഫ്‌ഐക്കാർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അദ്ധ്യാപികയുടെ പരാതി. കേരള ഗവ.ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിനാണ് അദ്ധ്യാപിക പരാതി നൽകിയത്. കോളേജിൽ എസ്എഫ്‌ഐക്കെതിരെ കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തി. പഠനം പൂർത്തിയാക്കിയ എസ്എഫ്‌ഐ നേതാവിന്റെ ഹോസ്റ്റൽ മുറി മറ്റൊരു വിദ്യാർത്ഥിക്ക് അനുവദിച്ചതാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചത്. കോളേജ് ഹോസ്റ്റൽ കൺവീനറായ അദ്ധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പാളിനും മന്ത്രിക്കും എസ്എഫ്‌ഐ പരാതി നൽകി.

ഈ അദ്ധ്യാപിക ഇടപെട്ട് മുറിയൊഴിപ്പിച്ചെന്നും റെക്കോർഡ് ബുക്കുകളും സർട്ടിഫിക്കറ്റും നശിപ്പിച്ചുവെന്നാണ് എസ്എഫ്‌ഐയുടെ പരാതി. അദ്ധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായ മന്ത്രി കെ ടി ജലീലിന് എസ്എഫ്‌ഐ രേഖാമൂലം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ അദ്ധ്യാപികയെ ഹോസ്റ്റൽ ഭരണച്ചുമതലയിൽ നിന്ന് നീക്കിയിരുന്നു. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു.എന്നാൽ, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയുടെ മുറിയാണ് ഭിന്നശേഷിക്കാരനായ മറ്റൊരു കുട്ടിക്ക് അനുവദിച്ചതെന്നാണ് അദ്ധ്യാപികയുടെ വാദം. മുറി വൃത്തിയാക്കിയത് കുട്ടിയുടെ ബന്ധുക്കളാണെന്നും ബുക്കുകൾ നശിപ്പിച്ചുവെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് അദ്ധ്യാപിക പറയുന്നത്.

എസ്എഫ്‌ഐക്കാർ തന്നെ വേട്ടയാടുകയാണെന്നാരോപിച്ച് ഇടത് അനുഭാവിയായ അദ്ധ്യാപിക, സർവ്വീസ് സംഘടന നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാർ തനിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടാണ് അദ്ധ്യാപിക സർവ്വീസ് സംഘടനാ നേതൃത്വത്തെ സമീപിച്ചത്. എന്നാൽ അദ്ധ്യാപികയുടെ പരാതിയെക്കുറിച്ച് അറിവില്ലെന്നാണ് പ്രിൻസിപ്പാളിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP