Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനപ്രേമികളുടെ നിയമപോരാട്ടത്തിന്റെ വിജയം; നരകയാതനയിൽ കഴിഞ്ഞ ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊമ്പൻ നീലകണ്ഠന് ഇനി കോട്ടൂർ ആനപരിചരണ കേന്ദ്രത്തിൽ സുഖചികിത്സ; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനും വനം വകുപ്പിനും എതിരായ നീണ്ടനാളത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ; ആഗ്രയിലെ ആനക്കോട്ടയിലേക്ക് വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് ആനിമൽ ലീഗൽ അസോസിയേഷൻ; 24 മണിക്കൂറും ഡോക്ടറുടെ സൗകര്യമേർപ്പെടുത്തി നീലനെ ചികിത്സിക്കാൻ വനംവകുപ്പും

ആനപ്രേമികളുടെ നിയമപോരാട്ടത്തിന്റെ വിജയം; നരകയാതനയിൽ കഴിഞ്ഞ ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊമ്പൻ നീലകണ്ഠന് ഇനി കോട്ടൂർ ആനപരിചരണ കേന്ദ്രത്തിൽ സുഖചികിത്സ; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനും വനം വകുപ്പിനും എതിരായ നീണ്ടനാളത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ; ആഗ്രയിലെ ആനക്കോട്ടയിലേക്ക് വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് ആനിമൽ ലീഗൽ അസോസിയേഷൻ; 24 മണിക്കൂറും ഡോക്ടറുടെ സൗകര്യമേർപ്പെടുത്തി നീലനെ ചികിത്സിക്കാൻ വനംവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരകയാതനയിൽ ദുരിതപേറി ജീവിച്ചിരുന്ന ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊമ്പൻ നീലക്ണ്ഠന് ഇനി കോട്ടൂർ ആനകേന്ദ്രത്തിൽ സുഖവാസം. ആനപ്രേമികളുടേയും നാട്ടുകാരുടേയും പരാതിയേയും ഏഴ് മാസത്തെ നിയമപോരാട്ടത്തേയും തുടർന്നാണ് നീലകണ്ഠനെന്ന കോട്ടൂർ റീഹാബിറ്റേഷൻ സെന്ററിലേക്ക് എത്തിച്ചത്. കാലിൽ ഗുരുതരമായ പരിക്കേറ്റ് ദുരിതത്തിലായ നീലകണ്ഠനെ തിരുവനന്തപുരത്തെ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

2003 -ൽ പ്രവാസിയായ അജിത് കുമാർ ബി പിള്ള എന്ന നാട്ടുകാരനാണ് നീലകണ്ഠനെ ധർമാശാസ്താ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് കാലിലെ മുൻകാലിൽ നീരുവന്നതോടെയാണ് ആന ദുരിതജീവിതത്തിൽ അകപ്പെട്ടത്. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാന്മാർ കാലിൽ കുത്തി വൃണപ്പെടുത്തിയതാണ് ആനയുടെ ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. ആദ്യ പാപ്പാന്റെ ഉപദ്രവത്തോടെയാണ് 19 വയസ് പ്രായം മാത്രമുള്ള നീലകണ്ഠൻ കിടപ്പിലായത്.

മുൻകാല് വീശി നടക്കാൻ സാധിക്കാതെ വന്നതോടെ തീറ്റിയെടുപ്പും ദുസഹമായി. പിന്നീട് ഭക്ഷണം കഴിക്കാനും നീലൻ മടിച്ച് തുടങ്ങി. ആനയെ മദപ്പാട് എന്ന പേരിലായിരുന്നു ശാസ്താം കോട്ടയിലെ ആനത്തറയിൽ തളച്ചത്. നീലകണ്ഠന്റെ ശോചനീയവസ്ഥയെക്കെതിരെ ദേവസ്വം ബോർഡും പ്രതികരിക്കാതെ ഇരുന്നതോടെയാണ് നാട്ടുകാരും ആനപ്രേമികളും പ്രശ്നത്തിൽ ഇടപെട്ടത്. തുടക്കത്തിൽ ചികിത്സ നൽകിയതിലെ പാളിച്ചയാണ് നീലകണ്ഠനെ പൂർണമായുംും ഇരുട്ടിലാഴ്‌ത്തിത്. 1994ൽ ശാസ്താംകോട്ടയിലെ മണികണ്ഠൻ എന്ന ആന ചരിഞ്ഞതോടെയാണ് പ്രവാസിയായ അജിത് വീയൂർ നീലകണ്ഠൻ എന്ന നീലകണ്ഠനെ നടയ്ക്കിരുത്തിയത്.

കാലിലെ നീര് രൂക്ഷമായതോടെ സിമന്റ് തറയിൽ നിൽക്കാൻ പോലും ആനയ്ക്ക് സാധിക്കാതെ വന്നു. പിന്നീട് ക്ഷേത്രത്തിനോട് ചേർന്നുള്ള പൂങ്കാവനത്തിലേക്ക് ആനയെ മാറ്റുകയായിരുന്നു. ഇപ്പോൾ മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ആനയെ കോട്ടൂരേക്ക് മാറ്റിയത്. ആനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടനയുടെ ഇടപെടലുകളെ തുടർന്ന് 2018 ഡിസംബർ 11 ന് കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഡിസംബർ 20 ന് ആനയെ അഴിച്ചു എന്ന് വനം വകുപ്പ് കോടതിയിൽ തെറ്റായ വിവരം നൽകി. പക്ഷെ ഡിസംബർ 22 ന് നീലനെ പരിചരിച്ചിരുന്ന പഴയ പാപ്പാനായ മനീഷ് തിരിച്ചെത്തിയതോടെയാണ് ആനയെ കെട്ടഴിക്കാൻ സാധിച്ചത്.

ദേവസ്വം ബോർഡിന്റെ 20% ആനകൾ 2018 ൽ മതിയായ പരിചരണം ലഭിക്കാതെ ചത്തൊടുങ്ങിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വനം വകുപ്പിനെ നീലകണ്ഠന്റെ ചികിത്സ എൽപ്പിക്കാരുതെന്ന് എന്ന ആനിമൽ ലീഗൽ ഫഴോഴ്സും കോടതിയിൽ വാദിച്ചിരുന്നു. ആഗ്രയിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് നീലനെ അയക്കണമെന്നാണ് ആനിമൽ ലീഗൽ ഫോഴ്സും ആവശ്വപ്പെടുന്നത്. ഗ്രവരെയുള്ള 2500 കിലോ മീറ്റർ ദൂരം ആനക്ക് സഞ്ചരിക്കാൻ പറ്റുമോ എന്ന ആശങ്കയാണ് കടുത്ത നിബന്ധനകളോടെ ആനയെ കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവ് ഇടാനുള്ള കാരണം . 24 മണിക്കൂറും ഡോക്ടർമാർ ഉണ്ടാവണം, ഭാരം കൂടിയ ചങ്ങലകൾ ഉപയോഗിക്കരുത്, മനീഷ് എന്ന പാപ്പാൻ കൂടെ ഉണ്ടാകണം എന്നീ നിബന്ധനകൾ ആണ് ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP