Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടക രാഷ്ട്രീയം ക്ലൈമാക്‌സിലേക്ക്; 15 വിമത എംഎൽഎമാരുടെ രാജിയിൽ സുപ്രീംകോടതി തീരുമാനം ബുധനാഴ്ച; വിധി രാവിലെ 10.30ന്; വിമതരുടെ ഹർജി രാജി അംഗീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട്; സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന കോടതി പരാമർശം വിമതർക്ക് തിരിച്ചടി

കർണാടക രാഷ്ട്രീയം ക്ലൈമാക്‌സിലേക്ക്; 15 വിമത എംഎൽഎമാരുടെ രാജിയിൽ സുപ്രീംകോടതി തീരുമാനം ബുധനാഴ്ച; വിധി രാവിലെ 10.30ന്; വിമതരുടെ ഹർജി രാജി അംഗീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട്; സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന കോടതി പരാമർശം വിമതർക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കർണാടകത്തിൽ 15 വിമത എംഎൽഎമാരുടെ രാജിയിൽ, സുപ്രീം കോടതി നാളെ രാവിലെ വിധി പറയും. നിയമസഭയിൽ നിന്നുള്ള രാജി അംഗീകരിക്കാൻ, സ്പീക്കർ കെ.ആർ.രമേഷ് കുമാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. ബുധനാഴ്ച 10.30 നാണ് വിധി. നാലു മണിക്കൂറോളം വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റിയത്.

രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദ്ദേശിക്കണമെന്നു വിമതർ ആവശ്യപ്പെട്ടു. എന്നാൽ വിമതരുടെ ആവശ്യത്തിനു കോടതി കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പറഞ്ഞു. സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി പരാമർശിച്ചു. വിമത എംഎൽഎമാരുടെ അയോഗ്യതയുടെ കാര്യത്തിലും ഇടപെടാനാകില്ല. അയോഗ്യതയ്ക്കു മുൻപ് രാജിയിൽ തീരുമാനമെടുക്കാൻ ഭരണഘടനാപരമായി എന്തെങ്കിലും തടസ്സമുണ്ടോയെന്നു മാത്രമേ അന്വേഷിക്കാൻ സാധിക്കൂവെന്നും സുപ്രീകോടതി നിലപാടെടുത്തു.

തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണമെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് തങ്ങളെ നിർബന്ധിക്കാൻ സ്പീക്കർക്ക് ആകില്ലെന്നും വിമതർക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു. രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ നിർബന്ധിക്കാൻ ആർക്കെങ്കിലും കഴിയുമോ? ഒരു പ്രത്യേക ഗ്രൂപ്പിൽ തുടരാനും സംസാരിക്കാനും സ്പീക്കർ ഞങ്ങളെ നിർബന്ധിപ്പിക്കുന്നു. എന്നാൽ തങ്ങൾ അതിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും റോത്തഗി കോടതിയിൽ പറഞ്ഞു. എന്നാൽ രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ തനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സ്പീക്കറുടെ വാദം. ഇക്കാര്യത്തിൽ തന്റെ അധികാരം കോടതി മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ പ്രശ്‌നങ്ങളുള്ള വിഷയത്തിൽ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാൻ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കർ കെ.ആർ. രമേഷ് കുമാർ പ്രത്യേക ഹർജിയും നൽകിയിരുന്നു.

സംസ്ഥാനത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ വ്യാഴാഴ്ചയാണ് വിശ്വാസവോട്ട് തേടുന്നത്.ൃ. പകൽ 11 ന് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. ചർച്ചയും അന്ന് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽഎമാർ രാജിവച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലായത്. തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി ചേർന്നാണ് വ്യാഴാഴ്ച വിശ്വാസപ്രമേയം ചർച്ചക്കെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് സഭ ചേർന്നെങ്കിലും ബഹളത്തെതുടർന്ന് പിരിഞ്ഞു. 18ന് വിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുക്കുന്നതുവരെ സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു. കോൺഗ്രസ്-ബിജെപി എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. മുതിർന്ന കോൺഗ്രസ് നേതാക്കൾ തങ്ങളെ കാണാൻ വരുന്നതിൽ താൽപ്പര്യമില്ലെന്ന് കർണാടകത്തിലെ വിമത എംഎൽഎമാർ മുംബൈ പൊലീസിന് കത്തുനൽകി. രാജി സ്വീകരിക്കണമെന്നോ, വെണ്ടെന്നോ നിർദ്ദേശിക്കാൻ തങ്ങൾക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ, ഇനി എല്ലാം സഭയിലാ്ണ് കണ്ടറിയേണ്ടത്. രാജി വച്ചവരെ ഒഴിച്ചാൽ, കുമാരസ്വാമി സർക്കാരിന്റെ അംഗബലം 100 ആയി കുറയുകയും, ബിജെപിയുടെ ബലം 107 ആകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP