Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സംശയം; 14 ഇന്ത്യക്കാരെ യുഎഇയിൽ നിന്നും നാടുകടത്തി; ഡൽഹിയിൽ നിന്ന് ചെന്നൈയിൽ പരത്യേക വിമാനത്തിൽ കൊണ്ടുവന്ന യുവാക്കൾ എൻഐഎയുടെ കസ്റ്റഡിയിയിൽ; തിരികെ എത്തിച്ച ചെന്നൈ, നാഗപട്ടണം, തിരുനൽവേലി, തേനി, രാമനാഥപുരം സ്വദേശികൾ വഹ്ദത്ത് ഇസ്ലാമി ഹിന്ദ് സംഘടനയിൽ പ്രവർത്തിക്കുന്നവർ

തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സംശയം; 14 ഇന്ത്യക്കാരെ യുഎഇയിൽ നിന്നും നാടുകടത്തി; ഡൽഹിയിൽ നിന്ന് ചെന്നൈയിൽ പരത്യേക വിമാനത്തിൽ കൊണ്ടുവന്ന യുവാക്കൾ എൻഐഎയുടെ കസ്റ്റഡിയിയിൽ; തിരികെ എത്തിച്ച ചെന്നൈ, നാഗപട്ടണം, തിരുനൽവേലി, തേനി, രാമനാഥപുരം സ്വദേശികൾ വഹ്ദത്ത് ഇസ്ലാമി ഹിന്ദ് സംഘടനയിൽ പ്രവർത്തിക്കുന്നവർ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: തീവ്രവാദ സംഘടനകളുമായി തീവ്രവാദ സംഘടനകളിൽ അംഗമായെന്ന് ആരോപിച്ച് യുഎഇയിൽ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി. തിങ്കളാഴ്ച പ്രത്യേക വിമാനത്തിലായിരുന്നു ഇവരെ ഡൽഹിയിലേക്കും ചെന്നൈയിലും എത്തിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇവരെ നാട്ടിലെത്തിച്ച ശേഷം എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊടുത്തതായും പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നാണ് വിവരം. വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകരാണന്നാണ്.

ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്‌നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നതായി യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി എടുത്തത്. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവർക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ കരുതുന്നത്.

യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി. ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്‌നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നെന്നാണ് കണ്ടെത്തൽ. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവർക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ വിലയിരുത്തുന്നത്.

അൻസാറുള്ളയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുന്നുപേരുമായി ബന്ധപ്പെട്ട തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച എൻഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു. സംഭവത്തിന് പിന്നാലെ ഹസ്സൻ അലിയെന്ന വ്യക്തിയെ കസ്റ്റഡിയെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ യുഎഇയിൽ നിന്നു നാടുകടത്തിയവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

ഇതിന് പിന്നാലെ യുഎഇയിൽ നിന്നു നാടുകടത്തിയവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.ശനിയാഴ്ച നടത്തിയ തിരച്ചിലിനിടെ ഒൻപത് മൊബൈൽ ഫോണുകൾ, 15 സിം കാർഡുകൾ, ഏഴ് മെമ്മറി കാർഡുകൾ, മൂന്ന് ലാപ്‌ടോപ്പുകൾ, അഞ്ച് ഹാർഡ് ഡിസ്‌കുകൾ, ആറ് പെൻ ഡ്രൈവുകൾ, രണ്ട് ടാബ്ലെറ്റുകൾ, മൂന്ന് സിഡികൾ മാഗസിനുകൾ, ബാനറുകൾ, പോസ്റ്ററുകളും പുസ്തകങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

2009 ൽ ചെന്നൈയിൽ സ്ഥാപിതമായ വഹ്ദത്ത് ഇസ്ലാമി ഹിന്ദ് എന്ന സംഘടന ഒരു മുസ്ലൂം തീവ്രവാദ സംഘടനയുമായി ബന്ധം പുലർത്താത മതസംഘടനയാണ്് . നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ യുമായുള്ള ബന്ധം നേരത്തേ തന്നെ നിഷേധിച്ചിരുന്നു.'' പ്രതികൾ ഇന്ത്യയ്ക്കെതിരെ ഗൂണ്ടാലോചനകയൾ നടത്താനാണ് അൻസാറുള്ള എന്ന തീവ്രവാദ സംഘത്തെ രൂപീകരിച്ചതെന്ന് എൻഐഎ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നത്.ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതികളും അവരുടെ കൂട്ടാളികളും ഫണ്ട് ശേഖരിക്കുന്നതെന്നും ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇവർ ചെയ്യുന്നതെന്നുംഎൻഐഎ അവകാശപ്പെട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP