Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാജൻ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന ഡി.വൈ.എസ്‌പി കൃഷ്ണകുമാറിന്റെ എല്ലാ ഫോൺ ബന്ധങ്ങളും പരിശോധിക്കണം; കൃഷ്ണകുമാർ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവ്വഹിക്കുന്നത്; മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തതു പോലെയാണ് അദ്ദേഹം പെരുമാറുന്നത്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി സതീശൻ പാച്ചേനി

സാജൻ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന ഡി.വൈ.എസ്‌പി കൃഷ്ണകുമാറിന്റെ എല്ലാ ഫോൺ ബന്ധങ്ങളും പരിശോധിക്കണം; കൃഷ്ണകുമാർ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവ്വഹിക്കുന്നത്; മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തതു പോലെയാണ് അദ്ദേഹം പെരുമാറുന്നത്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഡി.വൈ. എസ്. പി. കൃഷ്ണകുമാറിന്റെ എല്ലാ ഫോൺ ബന്ധങ്ങളും പരിശോധിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കൃഷ്ണകുമാർ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവ്വഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കാത്തു സൂക്ഷിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ നിയമപരമായ ചുമതലകളിൽ നിന്നും അദ്ദേഹം വ്യതിചലിച്ചിരിക്കയാണ്.

മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് പാച്ചേനി ആരോപിച്ചു. സാജന്റെ മരണത്തിന് കാരണക്കാരായ ആന്തൂർ നഗരസഭാ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവരുടെ കൂലിക്കാരനായി അധ:പതിച്ചിരിക്കയാണ് ഈ ഉദ്യോഗസ്ഥൻ. ഈ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന്റെ തലേ ദിവസം മുതൽ ഇന്ന് വരെയുള്ള അദ്ദേഹത്തിന്റെ ഫോൺ രേഖകൾ പരിശോധിക്കണം. കേസന്വേഷണത്തിന്റെ മറ പിടിച്ച് ഇദ്ദേഹം വിളിച്ചതും ഇദ്ദേഹത്തെ വിളിച്ചതുമായ എല്ലാ കോൾ വിവരങ്ങളും ഉന്നത പൊലീസ് ഓഫീസർമാർ പരിശോധിക്കണം. സാജന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോൾ ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി പി എമ്മിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം സഹായത്തിനെത്തുന്ന ആളാണ് ഈ ഡി വൈ എസ് പി. അതുകൊണ്ട് തന്നെ കേസ് തേച്ചുമായ്ച്ച് കളയാൻ സാധ്യതയുണ്ട്. സാജന്റെ ഡയറിക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിൽ ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആ ഡയറി തേച്ച്മായ്ച്ച് കളയരുതെന്നും പാച്ചേനി പറഞ്ഞു. സാജന്റെ മരണത്തോടെ ആ കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. സാജന്റെ സ്വപ്നമായിരുന്ന സ്ഥാപനം കൈമാറുന്നതിനായി മുകളിൽ നിന്ന് വൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നതെന്നും എല്ലാ കാര്യങ്ങളും വ്യക്തമാക്കാൻ സി ബി ഐ അന്വേഷണം വേണമെന്ന സാജന്റെ ഭാര്യ ബീനയുടെ ആവശ്യത്തോട് തങ്ങൾ പൂർണ്ണമായും യോജിക്കുന്നുവെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശപ്രകാരം ഇന്നലെ സാജന്റെ വീട്ടിൽ എത്തി അദ്ദേഹത്തിന്റെ ഭാര്യ ബീനയുമായി സംസാരിക്കുകയും നിയമപരമായ എല്ലാ സഹായവും തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാച്ചേനി പറഞ്ഞു.

സാജന്റെ കുടുംബവുമായി ബന്ധമുള്ള സിപിഎം. നേതാവ് പി.ജയരാജനും കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാൻ മന്ത്രിക്ക് കത്ത് നൽകിയ ജയിംസ് മാത്യു എംഎൽഎ യും മൗനവാത്മീകത്തിൽ നിന്നും പുറത്ത് കടക്കണം. പാർട്ടിയെ ഒരു വിഭാഗം സാജന്റെ ഭാര്യയെ അപമാനിക്കുമ്പോഴും മൗനം വെടിയാത്ത ഈ നേതാക്കളുടെ യുക്തി എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP