Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവിനൊപ്പം ഗ്രാമത്തിൽ പാടത്തു പണിയെടുക്കുന്ന ശാസ്ത്രജ്ഞൻ! ചന്ദ്രയാൻ രണ്ടിന്റെ ചുക്കാൻ പിടിക്കുന്നത് ബംഗാൾ കർഷകന്റെ മകനായ ചന്ദ്രകാന്ത്; രാജ്യത്തിന്റെ സുപ്രധാന ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെയ്ക്കപ്പെട്ടുവെങ്കിലും ബംഗാളി പുത്രന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഹൂബ്ലിയിലെ ഗ്രാമീണർ; ഉറക്കമിളച്ച് കാത്തിരുന്ന വിക്ഷേപണം നടക്കാതെ പോയതിൽ സങ്കടമെങ്കിലും പ്രതീക്ഷയോടെ അച്ഛൻ മധുസൂദൻ കുമാർ

പിതാവിനൊപ്പം ഗ്രാമത്തിൽ പാടത്തു പണിയെടുക്കുന്ന ശാസ്ത്രജ്ഞൻ! ചന്ദ്രയാൻ രണ്ടിന്റെ ചുക്കാൻ പിടിക്കുന്നത് ബംഗാൾ കർഷകന്റെ മകനായ ചന്ദ്രകാന്ത്; രാജ്യത്തിന്റെ സുപ്രധാന ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെയ്ക്കപ്പെട്ടുവെങ്കിലും ബംഗാളി പുത്രന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഹൂബ്ലിയിലെ ഗ്രാമീണർ; ഉറക്കമിളച്ച് കാത്തിരുന്ന വിക്ഷേപണം നടക്കാതെ പോയതിൽ സങ്കടമെങ്കിലും പ്രതീക്ഷയോടെ അച്ഛൻ മധുസൂദൻ കുമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ രണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾക്ക് കൊണ്ട് വിക്ഷേപണം നീട്ടിവെക്കേണ്ട അവസ്ഥ ഉണ്ടായെങ്കിലും ബംഗാളിലെ ഹൂബ്ലിയിലെ ഒരു ഗ്രാമം അതീവ സന്തോഷത്തിലാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, രാജ്യത്തിന് അഭിമാനമേകുന്ന ചാന്ദ്ര ദൗത്യത്തിന് പിന്നിലെ ചാലകശക്തിയായി പ്രവർത്തിക്കുന്നവരിൽ ഒരാൾ ബംഗാളിലെ ഒരു കർഷകന്റെ മകനാണ്. അച്ഛനോടൊപ്പം പാടത്ത് പണിയെടുത്തു വളർന്ന ചന്ദ്രകാന്താണ് ചന്ദ്രയാൻ രണ്ടിന് പിന്നിലെ പ്രധാനികളിൽ ഒരാൾ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യത്തിൽ അവിഭാജ്യ ഘടകമാകുന്നതുവരെ ചന്ദ്രകാന്ത നടന്നെത്തിയ ദൂരം ഒരുപാടുണ്ട്. ബംഗാളിലെ ഒരു കർഷക കുടുംബത്തിൽ നിന്നുമാണ് ചന്ദ്രയാൻ 2ന്റെ അമരത്തേക്ക് ചന്ദ്രകാന്തിന്റെ വരവ്.

ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം തൽക്കാലത്തേക്ക് മാറ്റിവെച്ചുവെങ്കിലും ചന്ദ്രകാന്തയുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയാണ് കുടുംബാംഗങ്ങൾ. ഹൂഗ്ലി ജില്ലയിലെ ശിബ്പൂർ ഗ്രാമത്തിൽ കഴിയുന്ന ചന്ദ്രകാന്തയുടെ മാതാപിതാക്കൾ ചന്ദ്രയാന്റെ വിക്ഷേപണം തത്സമയം കാണുവാൻ ഞായറാഴ്‌ച്ച രാത്രി മുഴുവൻ ഗ്രാമത്തോടൊപ്പം ഉണർന്നിരിക്കുകയായിരുന്നു. അവൻ ചെയ്യുന്ന ജോലിയെക്കുറിച്ച് ധാരണ ഇല്ലെങ്കിലും ഇത്ര വലിയ ഒരു ഉത്തരവാദിത്തം അവനു ലഭിച്ചത് അവന്റെ കഴിവുകളിൽ മേലധികാരികൾക്കുള്ള വിശ്വാസം കാരണമാണെന്ന് ചന്ദ്രകാന്തയുടെ അച്ഛൻ മധുസൂദൻ കുമാർ പറയുന്നു.

രാത്രി മുഴുവൻ കാത്തിരിക്കേണ്ടി വന്നിട്ടും വിക്ഷേപണം നീക്കി വെച്ചതിൽ ചെറിയ ദുഃഖമുണ്ട്, പക്ഷേ ഈ ദൗത്യം വലിയ വിജയം ആയിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ, അദ്ദേഹം കൂട്ടിച്ചേർത്തു. 2001 ലാണ് ചന്ദ്രകാന്ത ISRO യിൽ അംഗമാകുന്നത്. മൂൺ റോവറും ഭൂമിയിലെ മിഷൻ കൺട്രോളും തമ്മിലുള്ള ആശയ വിനിമയം സാധ്യമാക്കുന്ന സാറ്റലൈറ്റ് സംവിധാനത്തിന്റെ ചുമതല ഇദ്ദേഹത്തിനാണ്. ചന്ദ്രകാന്തയുടെ സഹോദരൻ ശശികാന്തും ISRO യിൽ ശാസ്ത്രജ്ഞനാണ്.

സാങ്കേതിക പ്രശ്‌നങ്ങളാൽ മാറ്റിവെച്ച വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തുവരുന്നതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാൽ ഈ മാസംതന്നെ വിക്ഷേപണം നടത്താനാകും. വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോൾ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക.

തിങ്കളാഴ്ച പുലർച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാൻ-2ന്റെ വിക്ഷേപണം ജി.എസ്.എൽ.വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് നീട്ടിവെച്ചത്. തുടർന്ന്, നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കിൽ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിൾ അസംബ്‌ളി യൂണിറ്റിലേക്ക് കൊണ്ടുപോകും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങൾകൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കാനാവൂ എന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു.

റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗൺ നിർത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്. റോക്കറ്റ് എൻജിനിലെ സമ്മർദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തൽ. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കേയാണ് കൗണ്ട്ഡൗൺ നിർത്തിവെക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. അതീവ മുൻകരുതൽ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാൻ തീരുമാനിച്ചത്.

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചാന്ദ്രദൗത്യം വീക്ഷിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാൻ-2 സുരക്ഷിതമാണ്. ദ്രവഹൈഡ്രജനും ദ്രവഓക്സിജനും റോക്കറ്റിൽനിന്ന് നീക്കം ചെയ്തതിനാൽ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോൾ. സാങ്കേതിക തടസ്സത്തിന്റെ പൂർണ വിശദാംശങ്ങൾ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞർ കണ്ടെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP