Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണർ കൂടി ഇടപെട്ടതോടെ പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ കേരള സർവകലാശാല; പരീക്ഷാ പേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് നിർദ്ദേശം; പേപ്പറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും വിസി

ഗവർണർ കൂടി ഇടപെട്ടതോടെ പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ കേരള സർവകലാശാല; പരീക്ഷാ പേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് നിർദ്ദേശം; പേപ്പറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും വിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ പഴുതയട്ക്കാൻ നടപടികളുമായി കേരള സർവകലാശാല. പരീക്ഷാപേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താനാണ് തീരുമാനം. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഇത് കർശനമായി നടപ്പാക്കണം. പരീക്ഷാപേപ്പറുകൾ സുരക്ഷിതമാക്കണമെന്ന് കോളജുകൾക്ക് നിർദ്ദേശം നൽകി. വൈസ് ചാൻസലർ ഇക്കാര്യം ഗവർണറെ രേഖാമൂലം അറിയിച്ചു.

അതേസമയം, ഉത്തരക്കടലാസ് കോളജിനു പുറത്ത് കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജ് അധികൃതർ നൽകിയ പരാതിയിലാണ് അന്വേഷണം. അഖിലിനെ കുത്തിയ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലാണ് സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയത്. ക്രിമിനലുകളെ കോളജിൽ അനുവദിക്കില്ലെന്നും ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

കോളജ് യൂണിയൻ ഓഫിസിൽ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിൽ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.കെ.സുമ പറഞ്ഞു. ഉത്തരകടലാസ് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാൻ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു.വൈസ് ചാൻസലറുടെ മറുപടിയിൽ ഗവർണർ തുടർനടപടികൾ സ്വീകരിക്കും. ഗവർണർ ഇടപെടണമെന്ന് പ്രതിപക്ഷ പാർട്ടികളടക്കം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP