Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ തകർന്നത് നൂറ് വർഷത്തോളം പഴക്കമുള്ള കെട്ടിടം; ഇതുവരെ പൊലിഞ്ഞത് 11പേരുടെ ജീവൻ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില അതീവഗുരുതരം; കെട്ടിട നിർമ്മാണ് അനധികൃതമെന്ന് അധികൃതർ; ഇടുങ്ങിയ പ്രദേശത്ത് രക്ഷാപ്രവർത്തനം കഠിനം

മുംബൈയിൽ തകർന്നത് നൂറ് വർഷത്തോളം പഴക്കമുള്ള കെട്ടിടം; ഇതുവരെ പൊലിഞ്ഞത് 11പേരുടെ ജീവൻ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില അതീവഗുരുതരം; കെട്ടിട നിർമ്മാണ് അനധികൃതമെന്ന് അധികൃതർ; ഇടുങ്ങിയ പ്രദേശത്ത് രക്ഷാപ്രവർത്തനം കഠിനം

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: ദക്ഷിണ മുംബൈയിൽ ഡോംഗ്രിയിൽ നാല് നില കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തത്തിൽ മരണം 11ആയി. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനാംഗങ്ങൾ ഇതിനകം തന്നെ സംഭവ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബറ്റാലിയനുകൾ സ്ഥലലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

മുബൈയിലെ എംഎ സാരംഗ് മാർഗിലാണ് കേസരി ബിൽഡിങ് സ്ഥിതി ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകർന്നത്. നിരവധി കെട്ടിടങ്ങൾക്കു നടുവിൽ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ആംബുലൻസുകൾക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങൾക്കും സംഭവസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തകർന്ന കെട്ടിടത്തിന്റെ കല്ലും കോൺക്രീറ്റ് കഷ്ണങ്ങളും കൈയിൽ ചുമന്നു മാറ്റേണ്ട അവസ്ഥയാണുള്ളത്.

ഏകദേശം 90-100 വർഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. എൺപതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാൻഡൽ സ്ട്രീറ്റിലുള്ള കേസർബായി കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം രാത്രിയിലും തുടർന്നു.

അഞ്ചോളം പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് മഹാരാഷ്ട്ക മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചത്. സുഗമമായ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തുനിന്ന് വിട്ടുനിൽക്കാൻ മുംബൈ പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരകൾക്ക് അഭയം നൽകുന്നതിനായി ഇമാംവാഡ മുനിസിപ്പൽ സെക്കണ്ടറി സ്‌കൂളിൽ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP