Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണത്തിലെ ചേരുവകളെ ചൊല്ലിയുള്ള തർക്കം ചെന്നവസാനിച്ചത് കത്തിക്കുത്തിൽ; സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച പ്രവാസി റാസൽഖൈമയിൽ അറസ്റ്റിൽ; കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യമുണ്ടായെന്ന് റിപ്പോർട്ട്;  പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കും

ഭക്ഷണത്തിലെ ചേരുവകളെ ചൊല്ലിയുള്ള തർക്കം ചെന്നവസാനിച്ചത് കത്തിക്കുത്തിൽ; സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച പ്രവാസി റാസൽഖൈമയിൽ അറസ്റ്റിൽ; കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യമുണ്ടായെന്ന് റിപ്പോർട്ട്;  പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കത്തികൊണ്ടു കുത്തിയ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസൽഖൈമ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഭക്ഷണമുണ്ടാക്കിയതിലെ ചേരുവകളെച്ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. സലോണ എന്ന വിഭവത്തിന്റെ പേരിലുള്ള തെറ്റായ പാചക കുറിപ്പിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. സുഹൃത്തിനെ കുറ്റപ്പെടുത്തി സംസാരിച്ചത് വാഗ്വാദത്തിലേക്കും കൈയാങ്കളിയിലേക്കും മാറി.

ഇതിനിടെ ഏഷ്യക്കാരൻ അടുക്കളയിൽ പോയി കത്തിയുമായി വന്ന് സുഹൃത്തിന്റെ കൈയിൽ കുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പൊലീസ് പ്രോസിക്യൂഷന് കൈമാറി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. തന്നെ അപമാനിച്ചതുകൊണ്ടാണ് കുത്തിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞപ്പോൾ താൻ അപമാനിച്ചിട്ടില്ലെന്നായിരുന്നു സുഹൃത്ത് വാദിച്ചു. പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP