Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനീതി സംഘം എത്തിയപ്പോൾ പൊലീസ് നാറാണത്തു ഭ്രാന്തനെപ്പോലെ പെരുമാറി എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്; നാറാണത്തു ഭ്രാന്തൻ ബുദ്ധിമാനായിരുന്നു എന്ന് കവി അറിയാതെ പോയി! സർക്കാർ ഉത്തരവുകൾ പൊലീസ് ചോർത്തി എന്നു പറയുമ്പോൾ സുപ്രീം കോടതിക്കപ്പുറം എന്ത് ഉത്തരവ് ആണ് സർക്കാർ ഇറക്കിയത് എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാറാകണമെന്ന് യുവമോർച്ചാ നേതാവ്; കർക്കിടമാസത്തിൽ വീണ്ടും യുവതികൾ മല ചവിട്ടാനെത്തുമോ? ശബരിമല വീണ്ടും ചർച്ചയാകുമ്പോൾ

മനീതി സംഘം എത്തിയപ്പോൾ പൊലീസ് നാറാണത്തു ഭ്രാന്തനെപ്പോലെ പെരുമാറി എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്; നാറാണത്തു ഭ്രാന്തൻ ബുദ്ധിമാനായിരുന്നു എന്ന് കവി അറിയാതെ പോയി! സർക്കാർ ഉത്തരവുകൾ പൊലീസ് ചോർത്തി എന്നു പറയുമ്പോൾ സുപ്രീം കോടതിക്കപ്പുറം എന്ത് ഉത്തരവ് ആണ് സർക്കാർ ഇറക്കിയത് എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാറാകണമെന്ന് യുവമോർച്ചാ നേതാവ്; കർക്കിടമാസത്തിൽ വീണ്ടും യുവതികൾ മല ചവിട്ടാനെത്തുമോ? ശബരിമല വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമുണ്ടാകുമോ? അതിനുള്ള സാധ്യത ചർച്ചയാക്കി യുവമോർച്ചാ നേതാവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്. ത്സൻ തില്ലങ്കരി മെഗാഫോൺ എടുത്തത് സ്ഥിതി ശാന്തമാക്കാനെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലും കർക്കിട മാസം ശബരിമല നട തുറക്കുന്ന ഈ സമയത്ത് മുഖ്യമന്ത്രി നടത്തിയ ഇത്തരം പരാമർശങ്ങളും സർക്കാരിനെതിരായ ജനരോഷം വഴിതിരിക്കുവാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നാണ് യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഇന്നലെ പൊലീസുകാരുടെ യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളേയും രാജീവ് വിമർശിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ ഉത്തരവുകൾ പൊലീസ് ചോർത്തി എന്നു പറയുമ്പോൾ സുപ്രീം കോടതിക്കപ്പുറം എന്ത് ഉത്തരവ് ആണ് സർക്കാർ ഇറക്കിയത് എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാറാകണം. മനീതി സംഘത്തെയും, ബിന്ദു കനക ദുർഗ്ഗ എന്നിവരെ മല കയറ്റിയത് സർക്കാർ തീരുമാനമായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തം. ഇത് തടഞ്ഞത് പൊലീസ് ചോർത്തിയിട്ടല്ല മറിച്ച് വിശ്വാസികളുടെ നിതാന്ത ജാഗ്രതയാണെന്ന് രാജീവ് പറയുന്നു. ശബരിമലയിൽ കർക്കിടക മാസത്തിൽ വീണ്ടും യുവതികളെത്തുമെന്ന സംശയവും സൂചനയും പോസ്റ്റിലുണ്ട്.

ശ്രീ വത്സൻ തില്ലങ്കരി മെഗാഫോൺ എടുത്തത് സ്ഥിതി ശാന്തമാക്കാനെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലും കർക്കിട മാസം ശബരിമല നട തുറക്കുന്ന ഈ സമയത്ത് മുഖ്യമന്ത്രി നടത്തിയ ഇത്തരം പരാമർശങ്ങളും സർക്കാരിനെതിരായ ജനരോഷം വഴിതിരിക്കുവാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. അത് വിലപ്പോവില്ല എന്ന് മനസ്സിലാക്കിയാൽ നന്ന്. മനീതി സംഘം എത്തിയപ്പോൾ പൊലീസ് നാറാണത്തു ഭ്രാന്തനെപ്പോലെ പെരുമാറി എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. കാരണം നാറാണത്തു ഭ്രാന്തൻ ബുദ്ധിമാനായിരുന്നു എന്ന് കവി അറിയാതെ പോയി!-ഇതാണ് രാജീവ് കുറിക്കുന്നു. വീണ്ടും ശബരിമലയിൽ യുവതികളെത്തുമെന്നതിന്റെ സൂചനയായി ആർ എസ് എസും മുഖ്യമന്ത്രിയുടെ വിമർശനത്തെ കാണുന്നു. അതുകൊണ്ട് തന്നെ യുവതികളെത്തിയാൽ തടയാൻ പരിവാറുകാർ ശബരിമലയിലേക്ക് പോകും.

ശബരിമലയിൽ സർക്കാരിനെ പൊലീസ് ആർഎസ്എസിന് ഒറ്റു കൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും തമിഴ്‌നാട്ടിലെ മനിതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്. യുവതികൾ വരുന്നത് ആർഎസ്എസിനു ചിലർ കൃത്യമായി ചോർത്തി നൽകി. 'കൊണ്ടു പോയതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ' എന്ന സമീപനം. ആർഎസ്എസ് നേതാവിനു മൈക്ക് പിടിച്ചു കൊടുക്കാനായി താൽപര്യം. ഇതുകൊണ്ടാണു സുപ്രീം കോടതി വിധി വേണ്ട വിധത്തിൽ നടപ്പാക്കാൻ സർക്കാരിനു കഴിയാതിരുന്നത്. സത്യസന്ധമായി ജോലി ചെയ്‌തെന്നു നെഞ്ചിൽ കൈവച്ചുപറയാൻ എത്രപേർക്കു പറ്റുമെന്നു പരിശോധിക്കണം - മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ശമ്പളം വാങ്ങുന്നവർ സർക്കാർ നയത്തിനൊപ്പമുണ്ടോ? പല ഉന്നത ഉദ്യോഗസ്ഥരും ശബരിമല ഡ്യൂട്ടിയിൽനിന്ന് ഒഴിഞ്ഞുമാറി. ചിലർ അവധിയെടുത്തു മുങ്ങി. സർക്കാർ ശമ്പളം വാങ്ങുന്നവർ സർക്കാരിന്റെ നയങ്ങളോടൊപ്പം നിൽക്കണം. അങ്ങനെ എത്ര പേർ പ്രവർത്തിച്ചു? പല ഉദ്യോഗസ്ഥരും സ്വന്തം താൽപര്യപ്രകാരം പ്രവർത്തിച്ചു. വ്യക്തിപരമായ അജൻഡ പൊലീസിൽ പാടില്ല. പൊലീസ് ആസ്ഥാനത്തുനിന്നു പോലും വിവരങ്ങൾ ചോരുന്നു. അവിടെനിന്നു ഫയൽ ആഭ്യന്തര വകുപ്പിലെത്തും മുൻപേ പലർക്കും പകർപ്പ് ലഭിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ സ്വന്തം സ്ഥാനക്കയറ്റ ശുപാർശയുടെ ഫയലുമായി തന്റെ മുൻപിലെത്തി. ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ആശയവിനിമയവും നിശ്ചയിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിലും മറ്റുമായി പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഒരാൾ പോലും അഭിപ്രായം പറയാനോ സംശയം ചോദിക്കാനോ തുനിഞ്ഞില്ല.

ശബരിമലയിലെ പൊലീസ് നടപടികൾ ഉന്നതോദ്യോഗസ്ഥരിൽ ചിലർ മതസംഘടനകൾക്കു ചോർത്തിക്കൊടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശബരിമലയ്ക്കു പുറപ്പെട്ട 'മനീതി' സംഘത്തെ പമ്പയിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചതു പൊലീസ് ഉന്നതതലത്തിൽ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ആർ.എസ്.എസിനെ സഹായിക്കാനായിരുന്നെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മനീതി സംഘം വന്നപ്പോൾ നാറാണത്ത് ഭ്രാന്തനെപ്പോലെയായിരുന്നു പൊലീസ്. രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടിയിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരെ വേദിയിലിരുത്തിയായിരുന്നു വിമർശനം.

ശബരിമലയിൽ പല ഉദ്യോഗസ്ഥരും തന്നിഷ്ടപ്രകാരം പ്രവർത്തിച്ചു. യുവതികൾ എത്തുന്നതു കൃത്യമായി മതസംഘടനാനേതാക്കൾക്കു ചോർത്തിനൽകി. 'കൊണ്ടുപോയതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ' എന്ന സമീപനം സ്വീകരിച്ചു. ആർഎസ്എസ്. നേതാവിനു മൈക്ക് പിടിച്ചുകൊടുക്കാൻ വല്ലാത്ത വെമ്പലായിരുന്നു ചിലർക്ക്. ചില വിവരങ്ങൾ പൊലീസ് ആസ്ഥാനത്തുനിന്നും ചോർന്നു. ഉത്തരവാദിത്വബോധം മറന്ന പൊലീസുകാർ ശബരിമലയിൽ സ്വന്തം താത്പര്യപ്രകാരം ഓടിനടക്കുകയായിരുന്നു. അവരുടെ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നതിലും പൊലീസ് ഗുരുതരവീഴ്ച വരുത്തിയെന്നാണ് പിണറായിയുടെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP