Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ് വമ്പിന് മുന്നിൽ വിറച്ച് കേന്ദ്രം; പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ നടത്തിയ പരീക്ഷ റദ്ദാക്കി; നടപടി പ്രദേശിക ഭാഷ ഒഴിവാക്കിയ സംഭവത്തിൽ രാജ്യസഭയിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം കത്തിയതോടെ; എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുമെന്നു രവിശങ്കർ പ്രസാദിന്റെ ഉറപ്പ്

തമിഴ് വമ്പിന് മുന്നിൽ വിറച്ച് കേന്ദ്രം; പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ നടത്തിയ പരീക്ഷ റദ്ദാക്കി; നടപടി പ്രദേശിക ഭാഷ ഒഴിവാക്കിയ സംഭവത്തിൽ രാജ്യസഭയിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം കത്തിയതോടെ; എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുമെന്നു രവിശങ്കർ പ്രസാദിന്റെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; തമിഴ് വമ്പിന് മുന്നിൽ വിറച്ച് കേന്ദ്രസർക്കാർ. പ്രദേശിക ഭാഷ വിവാദത്തിൽ വീണ്ടും കേന്ദ്രത്തിന് തിരിച്ചടി. പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കഴിഞ്ഞ 14ന് നടത്തിയ പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കി. തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ ഒഴിവാക്കിയ വിഷയം ഉന്നയിച്ച് അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ രാജ്യസഭയിൽ പ്രതിഷേധം കനത്തതോടെയാണ് പരീക്ഷ റദ്ദാക്കാൻ സർക്കാർ നിർബന്ധിതരായത്.

ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും പരീക്ഷയെഴുതാമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. പക്ഷേ, ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയത്.എൻഡിഎയെ പിന്തുണയ്ക്കുന്ന അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ ഡിഎംകെയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും സിപിഎമ്മും സിപിഐയുമുൾപ്പെടെയാണ് രാജ്യസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധിച്ചത്. സഭ 3 തവണ നിർത്തിവച്ചു.ഒടുവിൽ, പരീക്ഷ റദ്ദാക്കുന്നതായി മന്ത്രി രവിശങ്കർ പ്രസാദ് സഭയിൽ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്. എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുമെന്നു മന്ത്രി ഉറപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP