Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കാവ്യയുടെ മുൻ ഭർത്താവ് നിശാൽ ചന്ദ്ര

ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കാവ്യയുടെ മുൻ ഭർത്താവ് നിശാൽ ചന്ദ്ര

കാവ്യാ മാധവന്റെ മുൻ ഭർത്താവ് നിശാൽ ചന്ദ്രയ്ക്കും ഭാര്യ രമ്യയ്ക്കും കുഞ്ഞു ജനിച്ചു. വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന നിശാൽ കുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയയിലൂടെ പങ്ക് വക്കുകയായിരുന്നു.

ദേവാൻഷ് എന്നാണ് കുഞ്ഞു കൺമണിക്ക് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി'-നിശാൽ കുറിച്ചു.

തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടേയും മകൻ നിഷാൽ ചന്ദ്ര കുവൈറ്റ് നാഷണൽ ബാങ്കിന്റെ ടെക്‌നിക്കൽ അഡൈ്വസറായിരുന്നു.സോഫ്‌റ്റ്‌വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാന്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് തെക്കേമഠത്തിൽ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകൾ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജിയിൽ പിജി ബിരുദധാരിണിയാണ് രമ്യ.

2009 ലായിരുന്നു കാവ്യയുടെയും നിശാലിന്റെയും വിവാഹം. 2011ൽ ഇരുവരും വേർപിരിഞ്ഞു. അതിന് ശേഷമാണ് ചെങ്ങന്നൂർ സ്വദേശിയായ രമ്യയുമായുള്ള നിശാലിന്റെ വിവാഹം. ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി നിശാൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP