Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശരീരം മുഴുവൻ തെളിഞ്ഞു കാണാവുന്ന നേരീയ വസ്ത്രം ധരിച്ച് മകന്റെ വിവാഹദിവസം നൃത്തം ചെയ്ത് അമ്മ; കെട്ടിപ്പിടിത്തവും ചുംബനവും പോലും വൃത്തികേടായി തോന്നി അതിഥികൾ; മുഖം കറുപ്പിച്ച് മാറിനിന്ന് നവവധു; ഒരു വിവാഹനൃത്തം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുമ്പോൾ

ശരീരം മുഴുവൻ തെളിഞ്ഞു കാണാവുന്ന നേരീയ വസ്ത്രം ധരിച്ച് മകന്റെ വിവാഹദിവസം നൃത്തം ചെയ്ത് അമ്മ; കെട്ടിപ്പിടിത്തവും ചുംബനവും പോലും വൃത്തികേടായി തോന്നി അതിഥികൾ; മുഖം കറുപ്പിച്ച് മാറിനിന്ന് നവവധു; ഒരു വിവാഹനൃത്തം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുമ്പോൾ

കന്റെ വിവാഹദിവസം അമ്മയുടെ നൃത്തവും ഇടപെടലും കണ്ട് നെറ്റി ചുളിച്ചിരിക്കുകയാണ് അതിഥികൾക്കൊപ്പം നവവധുവും. ഉള്ളിലുള്ളതുമുഴുവൻ പുറത്തുകാണാവുന്ന തരത്തിലുള്ള നേരീയ വസ്ത്രം ധരിച്ചെത്തിയ അമ്മ, മകനെ കെട്ടിപ്പിടിച്ചതുപോലും കണ്ടുനിന്നവരെയാകെ അമ്പരപ്പിച്ചു. അമേരിക്കയിൽ നടന്ന വിചിത്രമായ വിവാഹചിത്രങ്ങൾ റെഡിറ്റിലൂടെ വധുവിന്റെ അമ്മാവനാണ് പങ്കുവെച്ചത്.

അമ്മയും മകനുമാണെന്ന വിചാരം പോലുമില്ലാതെയാണ് ഇരുവരും കെട്ടിപ്പിടിച്ചതും നൃത്തം ചെയ്തതുമെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു. വിവാഹത്തിന് ധരിച്ചുവന്ന വസ്ത്രവും ചടങ്ങിന് ചേരുന്നതായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡിറ്റിൽ ഈ ചിത്രം കണ്ടവരും വിമർശനങ്ങൾ ഉന്നയിച്ചു. കഴിഞ്ഞവർഷം പോസ്റ്റ് ചെയ്ത ചിത്രമാണിത്. അടുത്തിടെ വീണ്ടും ചർച്ചാവിഷയമാവുകയായിരുന്നു.

ഹണിമൂൺ സ്യൂട്ടിലാണെന്ന് കരുതിയാവും അവരങ്ങനെ ചെയ്തതെന്ന് ഒരാൾ കമന്റ് ചെയ്തു. വധൂവരന്മാരാണ് നൃത്തം വെക്കുന്നതെന്നാണ് ചിത്രം കണ്ടാൽ തോന്നുകയെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മാറിനിൽക്കുന്നതാണ് അമ്മായിയമ്മയെന്ന് തോന്നിപ്പിച്ചതായും അയാൾ പരിഹസിച്ചു. നാണംകെട്ട പരിപാടിയായിപ്പോയി ഇതെന്നാണ് മിക്കവരും കമന്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP