Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ടാറ്റ; ജാഗ്വാർ-ലാൻഡ് റോവർ കമ്പനിക്ക് 420ഓളം കോടിയുടെ ഗ്യാരന്റി നൽകി ബ്രിട്ടീഷ് സർക്കാർ; നെക്സ്റ്റ് ജനറേഷൻ വാഹന വിപണിയെ ഇന്ത്യൻ ബ്രാൻഡ് നയിക്കാൻ പോകുന്നത് ഇങ്ങനെ

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ടാറ്റ; ജാഗ്വാർ-ലാൻഡ് റോവർ കമ്പനിക്ക് 420ഓളം കോടിയുടെ ഗ്യാരന്റി നൽകി ബ്രിട്ടീഷ് സർക്കാർ; നെക്സ്റ്റ് ജനറേഷൻ വാഹന വിപണിയെ ഇന്ത്യൻ ബ്രാൻഡ് നയിക്കാൻ പോകുന്നത് ഇങ്ങനെ

വൈദ്യുതി വാഹന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ജാഗ്വാർ ലാൻഡ് റോവറിന് 500 മില്യൺ പൗണ്ടിന്റെ ഗ്യാരന്റി(ഏതാണ്ട് 420 കോടി രൂപ) നൽകി ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വികസന പദ്ധതികൾക്ക് സർക്കാരിന്റെ പിന്തുണയെന്ന നിലയിലാണ് ഈ സഹായം. വൈദ്യുതി വാഹനങ്ങൾ വ്യാപിപ്പിക്കുകയെന്ന നയമാണ് സർക്കാരിന്റേത്.

ഡൗണിങ് സ്ട്രീറ്റിൽ തിങ്കളാഴ്ച പ്രമുഖ വാഹന നിർമ്മാതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി തെരേസ മെയ്‌ സഹായം പ്രഖ്യാപിച്ചത്. ടാറ്റയുടെ വൈദ്യുതി വാഹന പദ്ധതികൾക്ക് ക്രെഡിറ്റ് ഏജൻസിയായ യുകെ എക്‌സ്‌പോർട്ട് ഫിനാൻസിൽനിന്ന് സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വൈദ്യുതി വാഹനരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിർമ്മാതാക്കൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതാണ് അതിലേറ്റവും പ്രധാനം. അടുത്ത തലമുറ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ബാറ്ററി സാങ്കേതിക വിദ്യ ബ്രിട്ടൻ വികസിപ്പിച്ചെടുക്കണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.

ബാറ്ററി സാങ്കേതിക വിദ്യാ രംഗത്ത് വിവിധങ്ങളായ പദ്ധതികൾ ഇപ്പോൾത്തന്നെ ബ്രിട്ടനിൽ മു്‌ന്നേറുന്നുണ്ട്. ഫാരഡെ ബാറ്ററി ചലഞ്ചിലൂടെ 274 ദശലക്ഷം പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഓട്ടോമോട്ടീവ് പ്രൊപ്പൽഷൻ സെന്ററിന്റെ ഭാഗമായി ഗീഗാഫാക്ടറി എന്ന ബാറ്ററി നിർമ്മാണ കേന്ദ്രവും ബ്രിട്ടൻ പദ്ധതിയിടുന്നുണ്ട്.

ബാറ്ററിയുടെ അടിസ്ഥാന ഘടകങ്ങളായ സെല്ലുകളാണ് ഗീഗാഫാക്ടറിയിൽ ഉദ്പാദിപ്പിക്കുന്നത്. കാർനിർമ്മാതാക്കൾക്ക് സെല്ലുകൾ വാങ്ങി വാഹനത്തിന്റെ ബാറ്ററിയിൽ ഘടിപ്പിക്കാനാകും. സെൽ നിർമ്മാണ യൂണിറ്റുകളാകും വാഹന നിർമ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ പോവുകയെന്നാണ് കണക്കാക്കുന്നത്. 75 കിലോ വാട്‌സിന്റെ ബാറ്ററി ഉപയോഗിക്കുന്ന രണ്ടുലക്ഷം വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു ക്മ്പനിക്ക് 15 ഗീഗാവാട്‌സ് സെല്ലുകൾ വേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഉപയുക്തമായ രീതിയിൽ ബ്രിട്ടനിലെ വീട് നിർമ്മാണ രീതിയും മാറ്റുമെന്ന് യോഗത്തിൽ തെരേസ മെയ്‌ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന വീടുകൾക്കെല്ലാം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം നിർബന്ധമാക്കും. ദിവസത്തിന്റെ പ്രത്യേകതയനുസരിച്ച് ഓരോ സമയത്തും ചാർജ് ചെയ്യുന്നതിന് വ്യത്യസ്ത നിരക്കുകൾ ഏർപ്പെടുത്തുന്നതും പരിഗണിക്കും. 2030-ഓടെ ചാർജിങ് പോയന്റുകൾ സാർവത്രികമാക്കാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP