Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ചുരുക്കം ദിവസങ്ങൾക്കൂടി; സമയം അനുവദിച്ചിട്ടുള്ളത് ജൂലായ് 31വരെ; ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുന്നവർ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിക്കണം; നിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും അതുവരെയുള്ള പലിശയും പിഴയും നൽകേണ്ടി വരും  

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ചുരുക്കം ദിവസങ്ങൾക്കൂടി; സമയം അനുവദിച്ചിട്ടുള്ളത് ജൂലായ് 31വരെ; ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുന്നവർ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിക്കണം; നിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും അതുവരെയുള്ള പലിശയും പിഴയും നൽകേണ്ടി വരും   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.നിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല.വൈകി സമർപ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം.

അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക.

അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ടസമയം നീട്ടുന്നതിന് കാത്തുനിൽക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കുകയാണ് നല്ലത്. സാങ്കേതികതടസ്സമോ മറ്റോ ഉണ്ടായാൽ റിട്ടേൺ സമർപ്പിക്കൽ വൈകും. ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്‌കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.നഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല.

വൈകി ഫയൽ ചെയ്താൽ.

ഡ്യൂ ഡേറ്റിനകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ, പിന്നീട് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. 2019-20 അസസ്‌മെന്റ് ഇയറിലേക്കുള്ള ടാക്‌സ് റിട്ടേൺ സമയത്തിന് സമർപ്പിച്ചില്ലെങ്കിൽ 2019 മാർച്ച് 31 വരെ യലഹമലേറ ൃലൗേൃി സമർപ്പിക്കാം. എന്നാൽ ഇതിനോടൊപ്പം പിഴയും അടയ്ക്കേണ്ടി വരും.

ഡ്യൂ ഡേറ്റിന് ശേഷം ഫയൽ ചെയ്യുന്നവ ഡിസംബർ 31 മുൻപായി സമർപ്പിക്കുകയാണെങ്കിൽ 5000 രൂപ പിഴയടച്ചാൽ മതിയാവും. ജനുവരി 1 മുതൽ മാർച്ച് 31 വരെ റിട്ടേൺ ഫയൽ ചെയ്യാൻ നോക്കുന്നവർക്ക് 10,000 രൂപ പിഴയടക്കേണ്ടി വരും. എന്നാൽ 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് 1000 രൂപ പിഴയടച്ചാൽ മതിയാകും.

അവസാന തീയതിക്ക് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ മാസം ഒരു ശതമാനം എന്ന നിരക്കിൽ പലിശ നൽകേണ്ടി വരും. റിട്ടേൺ ഫയൽ ചെയ്യുന്ന മാസം വരെ ഈ നിരക്കിൽ പലിശ നൽകേണ്ടി വരും.

സമയത്തിന് റിട്ടേൺ ഫയൽ ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. ടാക്‌സ് റീഫണ്ട് ക്ലെയിമിന്റെ പുറത്ത് പലിശ കൂടി ലഭിക്കും. വൈകി ഫയൽ ചെയ്യുന്നവർക്ക് അത് ലഭിക്കില്ല.

അവശ്യം വേണ്ട രേഖകൾ

1 ഫോം 16

2 സാലറി സ്ലിപ്

3 പലിശ സർട്ടിഫിക്കറ്റ്

4 ഫോം 16എ, ഫോം 16 ബി, ഫോം 16 സി

5 ഫോം 26 എഎസ്

6 നികുതി ഇളവിന്റെ രേഖകൾ

7 സെക്ഷൻ 80 ഡി, 80 ഇ

8 ഭവനവായ്പ സ്റ്റേറ്റുമെന്റ്

9 മൂലധന നേട്ടം

10 ആധാർ കാർഡ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP