Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവം സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് മുടി പിന്നിക്കൊടുത്തിട്ട് പറഞ്ഞു, മുറിക്കരുത്, കഴുകരുത്! കഴിഞ്ഞ 40 വർഷമായി മുടി കഴുകാൻ പോലും കൂട്ടാക്കാതെ ഒരു ഇന്ത്യക്കാരൻ; ദൈവത്തിന്റെ അടയാളം കഴുകാതെ കാക്കുന്ന ബീഹാറിയെക്കുറിച്ച് വാർത്തകളെഴുതി അന്താരാഷ്ട്ര മാധ്യമങ്ങൾ

ദൈവം സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് മുടി പിന്നിക്കൊടുത്തിട്ട് പറഞ്ഞു, മുറിക്കരുത്, കഴുകരുത്! കഴിഞ്ഞ 40 വർഷമായി മുടി കഴുകാൻ പോലും കൂട്ടാക്കാതെ ഒരു ഇന്ത്യക്കാരൻ; ദൈവത്തിന്റെ അടയാളം കഴുകാതെ കാക്കുന്ന ബീഹാറിയെക്കുറിച്ച് വാർത്തകളെഴുതി അന്താരാഷ്ട്ര മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

വിശ്വാസം പലർക്കും പലതരത്തിലാണ്. ബീഹാറിലെ മുംഗർ ജില്ലയിൽനിന്നുള്ള സകാൽ ദേവ് ടുഡ്ഡുവെന്ന 63-കാരന് തന്റെ മുടിയിലാണ് ദൈവാനുഗ്രഹം ഒളിഞ്ഞിരിക്കുന്നത്. 40 വർഷം മുമ്പ് സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട ദൈവം സകാലിന്റെ മുടിപിന്നിക്കൊടുത്തിട്ട് പറഞ്ഞു, മേലിൽ ഇത് അഴിക്കരുത്, കഴുകുകയുമരുത്. ആ വാക്കുകൾ സകാൽ അച്ചട്ടായി പാലിക്കുന്നു. മുറിക്കാത്ത മുടി നാല് പതിറ്റാണ്ടായി കഴുകാതെ തന്റെ വിശ്വാസം കാക്കുകയാണ് ഇദ്ദേഹം.

വളർന്നുവളർന്ന് ജടകെട്ടി കാൽച്ചുവട്ടിലെത്തിയ മുടിയെ പൊന്നുപോലെ സൂക്ഷിക്കുകയാണ് സകാൽ. മടക്കിമടക്കി തലയിൽവെച്ചും കൈകളിലേന്തിയും മുടിയുടെ പവിത്രത നിലനിർത്തുന്നു. ദൈവാനുഗ്രഹം കിട്ടിയശേഷം പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതായും അദ്ദേഹം പറയുന്നു. കഴുകാറില്ലെങ്കിലും മുടി വളരെ വൃത്തിയായി സൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണ്. പുറത്തുപോകുമ്പോൾ വെള്ളത്തുണികൊണ്ട് മൂടി പൊടിതട്ടാതെയാണ് സൂക്ഷിക്കുന്നത്.

മികച്ചൊരു നാട്ടുവൈദ്യൻ കൂടിയാണ് സകാൽ. മുടിയും ജടാഭാരവുമെല്ലാമുള്ള വൈദ്യരെ മഹാത്മജി എന്നാണ് അയൽക്കാർ വിളിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ചില ഒറ്റമൂലികൾ ഇദ്ദേഹം നിർദേശിക്കാറുണ്ട്. അതൊക്കെ ഫലിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ അനുഭവസാക്ഷ്യം. സകാലിനെ കാണാനും അദ്ദേഹത്തിന്റെ മുടിമാഹാത്മ്യം അടുത്തറിയാനും ദൂരെനിന്നുപോലും ആളുകളെത്തുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ വിശേഷങ്ങൾ നിറയുന്നു.

31 വർഷത്തോളം വനംവകുപ്പിൽ ജീവനക്കാരനായിരുന്നു സകാൽ. ഇപ്പോൾ ഭാര്യ രുപിയ ദേവിക്കും മൂന്ന് പെൺകുട്ടികളടക്കം ആറുമക്കൾക്കുമൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഏഴ് പേരക്കുട്ടികളും അദ്ദേഹത്തിനുണ്ട്. തന്റെ മുടി ഭാര്യക്കൊരിക്കലും അലോസരമായി തോന്നിയിട്ടില്ലെന്ന് സകാൽ പറയുന്നു. മുടി നീട്ടി വളർത്തി റെക്കോഡ് നേടണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്.

എന്നാൽ, ഏറ്റവും നീളമുള്ള മുടിയുടെ റെക്കോഡ് സ്വന്തമാക്കുക അത്ര എളുപ്പമാകില്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോക്കാരിയായ ആഷ മൺഡേലയെന്ന 55-കാരിയുടെ പേരിലാണ് ആ റെക്കോഡ്. 34 മീറ്ററാണ് ഇവരുടെ മുടിയുടെ നീളം. 2018-ലാണ് ഇവർക്ക് ലോകറെക്കോഡ് ലഭിച്ചത്. 35 വർഷം മുമ്പ് അമേരിക്കയിലെത്തിയ അവർ ഫ്‌ളോറിഡയിലാണ് ഉപ്പോൾ താസമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP