Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ

സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അടക്കം കേരളാ പൊലീസിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. കേരള പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹങ്ങളോടല്ല, നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടതെന്നാണ് സെൻകുമാറിന്റെ വിമർശനം. ഇല്ലാത്ത സുപ്രീം കോടതി വിധി, റിവ്യൂ നിലവിലിരിക്കെ നടപ്പാക്കാൻ ശ്രമിച്ച പൊലീസ്, ഓർത്തഡോക്സ് ജാക്കോബൈറ്റ് വിധികളിൽ എന്തു ചെയ്തുവെന്ന് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ സെൻകുമാർ ചോദിച്ചു.എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും, സർക്കാർ എന്ത് ഉത്തരവാണ് ശബരിമല കാര്യത്തിൽ പൊലീസിന് എഴുതി നൽകിയതെന്ന് പുറത്തു വിടണമെന്നും സെൻകുമാർ ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'എനിക്കെതിരെപ്പോലും കള്ളക്കേസുകൾ എടുത്ത പൊലീസ് RSSകാരെ സഹായിച്ചത്രേ.
ഇല്ലാത്ത സുപ്രീം കോടതി വിധി,റീവ്യൂ നിലവിലിരിക്കെ ,നടപ്പാക്കാൻ നോക്കിയ പൊലീസ്,ഓർത്തഡോക്‌സ് jacoe വിധികളിൽ എന്തു ചെയ്തു?
സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു?
സുപ്രീം കോടതി വിധി വന്നലുടനെ നടപ്പാക്കുന്ന നീതിപാലകൻ!
എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്?
ഒന്നു പുറത്തു വിടാമോ?
പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്.
പിണറായിയുടെ ആഗ്രഹങ്ങളോടല്ല.
2021 മെയ്‌ കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്.
ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ?
വിനാശകാലെ p v ബുദ്ധി.

പൊലീസ് നടപടികൾ സംഘപരിവാർ ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകുന്നവർ പൊലീസിൽ തന്നെയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അഭിപ്രായപ്പെട്ടത്. സ്വന്തം വകുപ്പിനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം സർക്കാറിനെ തന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥ ഉണ്ടാക്കിയിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷാന്തരീക്ഷമുണ്ടായപ്പോൾ അതു തടയാനുള്ള പൊലീസ് നടപടികൾ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ തന്നെ തീവ്ര മതാഭിമുഖ്യമുള്ള സംഘടനകൾക്ക് രഹസ്യമായി കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

ഇവരുടെ ലക്ഷ്യം പകൽ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നിർണായക വിവരങ്ങൾ ചോർന്നത് ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് തടസമുണ്ടാക്കിയെന്നും സർക്കാർ നയത്തിനൊപ്പം നിൽക്കുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും മുഖ്യന്ത്രി പറഞ്ഞു.ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്‌പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. ഈ സീനിയർ ഉദ്യോഗസ്ഥർക്കു പുറമേ സിഐ, എസ്.എച്ച്.ഒ വരെയുള്ളയുള്ളവർ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിയുടെ പ്രഹരം തത്സമയം ഏറ്റുവാങ്ങുകയും ചെയ്തു.

മന്ത്രിസംഘം ശബരിമലയിൽ എത്തിയപ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു. ഉത്തരവാദിത്വബോധം മറന്ന ഇവർ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടന്നു. പൊലീസ് എക്കാലവും സർക്കാർ നയത്തിനൊപ്പമായിരിക്കണം. അല്ലാത്തവർക്കെതിരേ കടുത്ത നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.കസ്റ്റഡി മരണങ്ങളും പീഡനങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയ്‌ക്കെതിരെയും പിണറായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി. പ്രതികളെ മർദ്ദിക്കുന്നത് ചില പൊലീസുകാർക്ക് ഇപ്പോഴും ഹരമാണ്.

കസ്റ്റഡി മർദ്ദനം അനുവദിക്കാനാകില്ല. ഇതു പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകില്ല. ലോക്കപ്പ് മർദ്ദനവും അനധികൃത കസ്റ്റഡിയും വച്ചുപൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നൽകി. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എസ്‌ഐമാരെ മാ?റ്റി, ഇൻസ്പെക്ടർമാരെ സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയിട്ടും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ലെന്നും, പരാജയം തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP