Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൽഎമാരുടെ രാജി തീരുമാനിക്കുന്നതിൽ സ്പീക്കർക്ക് പൂർണ സ്വാതന്ത്ര്യം; രാജിക്കാര്യത്തിൽ അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാം; വിമതരെ വിശ്വാസ വോട്ടെടുപ്പിന് ഹാജരാകാൻ നിർബന്ധിക്കരുത്; കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ സുപ്രീംകോടതിയുടെ നിർണായക വിധി; എംഎൽഎമാരുടെ രാജി സ്വീകരിക്കേണ്ടി വന്നാൽ കുമാരസ്വാമി സർക്കാർ നിലംപതിക്കുമെന്ന് ഉറപ്പായി

എംഎൽഎമാരുടെ രാജി തീരുമാനിക്കുന്നതിൽ സ്പീക്കർക്ക് പൂർണ സ്വാതന്ത്ര്യം; രാജിക്കാര്യത്തിൽ അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാം; വിമതരെ വിശ്വാസ വോട്ടെടുപ്പിന് ഹാജരാകാൻ നിർബന്ധിക്കരുത്; കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ സുപ്രീംകോടതിയുടെ നിർണായക വിധി; എംഎൽഎമാരുടെ രാജി സ്വീകരിക്കേണ്ടി വന്നാൽ കുമാരസ്വാമി സർക്കാർ നിലംപതിക്കുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ സുപ്രീംകോടതിയുടെ നിർണായക വിധി പുറത്തുവന്നു. കർണാടകയിലെ വിമത എം എൽ എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്പീക്കറുടെ അധികാര പരിധിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം വിമത എംഎ‍ൽഎമാർ സഭാസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പറയാൻ സ്പീക്കർക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എംഎ‍ൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും, പ്രസ്തുത തീരുമാനം തങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാൽ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.അതേസമയം, രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിർദ്ദേശിക്കാൻ നിയമനിർമ്മാണ സഭയ്ക്കു മേൽ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കർണാടക രാഷ്ട്രീയം ഏതാണ്ട് ക്ലൈമാക്‌സിലേക്ക് അടുക്കുന്നുവെന്ന് വ്യക്തമായി.

അയോഗ്യതാ സമ്മർദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാൽ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ താഴെ വീഴുമെന്നാണ് കരുതുന്നത്.

രാജിക്കത്ത സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണ് വിമത എംഎൽഎമാർ കോടതിയെ സമീപച്ചത്. അയോഗ്യരാക്കാൻ കാരണമില്ലെന്നും രാജിയിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ സ്പീക്കറോട് നിർദ്ദേശിക്കണമെന്നും എംഎൽഎമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകൾ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ് നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണ് രാജി എന്ന് സ്പീക്കർക്ക് വേണ്ടി വാദിച്ച അഭിഷേക് സിങ്വി അറിയിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇനി സ്പീക്കറുടെ തീരുമാനം എന്ത് എന്നുള്ളതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമതരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ് ദൾ നേതൃത്വം ഏറെ സമ്മർദത്തിലായിരിക്കുമ്പോഴാണു യെലഹങ്കയിലെ റമദാ ഹോട്ടലിൽ നേതാക്കളും എംഎൽഎമാരും കായികവിനോദങ്ങളിൽ മുഴുകി സമയം ചെലവഴിക്കുന്നത്. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്ദൾ സഖ്യം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. വിമതരുടെ രാജി അംഗീകരിച്ചാൽ 107 പേരുടെ പിന്തുണയുമായി ബിജെപിയാകും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP