Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജിവച്ച ഉദയനാപുരത്തെ മുൻ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും; ജയിലിൽ ആകാതിരിക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി ലോക്കൽ കമ്മറ്റി അംഗം; സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് നടപടി കടുപ്പിക്കുമ്പോൾ

രാജിവച്ച ഉദയനാപുരത്തെ മുൻ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും; ജയിലിൽ ആകാതിരിക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി ലോക്കൽ കമ്മറ്റി അംഗം; സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് നടപടി കടുപ്പിക്കുമ്പോൾ

കോട്ടയം: സിപിഎമ്മിനെ വെട്ടിലാക്കിയ ഉദയനാപുരത്തി ലൈംഗികാരോപണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ രാജിവെച്ചു. സിപിഎം. ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ് പി.എസ്.മോഹനൻ. പാർട്ടി നിർദ്ദേശത്തെത്തുടർന്നാണ് പി.എസ്.മോഹനൻ രാജിവെച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പഞ്ചായത്ത് സെക്രട്ടറി ജി.എസ്.ഹരിക്കാണ് രാജിക്കത്തു നൽകിയത്. എൽ.ഡി.എഫിനാണ് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് ഭരണം.

2017-18 കാലയളവിൽ ഉദയനാപുരം പഞ്ചായത്തിലെ അങ്കണവാടിയിൽ ഹെൽപ്പറായി ജോലിചെയ്തിരുന്ന സ്ത്രീയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2018 ഒക്ടോബറിൽ അങ്കണവാടി ഹെൽപ്പർ സ്ഥിരം തസ്തികയിലേക്കുള്ള നിയമനത്തെക്കുറിച്ച് തിരക്കാനെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽവെച്ച് പി.എസ്.മോഹനൻ കൈയിൽ കടന്നുപിടിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഈ കേസിൽ മോഹനനെ അറസറ്റ് ചെയ്യാനും സാധ്യതയുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന്റെ സാധ്യതയും മോഹനൻ തേടുന്നുണ്ട്.

പീഡനത്തെ എതിർത്തതിലുള്ള വൈരാഗ്യംമൂലം ജോലിയിൽനിന്ന് പിന്നീട് ഒഴിവാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചുപോയ പരാതിക്കാരിയായ സ്ത്രീക്ക് മകൻ മാത്രമേയുള്ളൂ. ജില്ലാ പൊലീസ് മേധാവിക്ക് ജൂലായ് രണ്ടാം തീയതിയാണ് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് വൈക്കം പൊലീസ് അഞ്ചാംതീയതി കേസെടുത്തു. രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും നിയമപ്രകാരവും മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് അങ്കണവാടി ഹെൽപ്പർ സ്ഥിരം തസ്തികയുടെ അഭിമുഖം നടന്നതെന്നും പി.എസ്.മോഹനൻ പറഞ്ഞു. പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമനങ്ങളിൽ അഴിമതിയും ക്രമക്കേടുമെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.

്'ഞാൻ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ അമ്മയുടെ കൂടെയാണ് താമസം. 2017 മെയ് 23മുതൽ നവംബർ 20 വരെ 6 മാസക്കാലം ഉദയനാപുരം വില്ലേജിൽ അംഗൻവാടി ഹെൽപ്പർ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്.'' സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇന്റർവ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ആരോപണം.

നിയമനം വേണമെങ്കിൽ ചില കാര്യങ്ങൾക്കെല്ലാം സഹകരിക്കണം.' എന്നും പറഞ്ഞു. ഇന്റർവ്യൂവിന്റെ ഫലം വന്നപ്പോൾ എന്റെ പേരില്ലായിരുന്നു .പ്രവൃത്തി പരിചയം കുറഞ്ഞവരും മറ്റു വാർഡുകളിലുള്ളവരുമായ 9 പേരെ എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായാണ് എന്നെ ഒഴിവാക്കി മറ്റുള്ളവരെ നിയമിച്ചിരിക്കുന്നത്. പമര്യാദയായി പെരുമാറിയ വിവരം ആരോടും ഉടനെ പറയാതിരുന്നത് അക്കാരണത്താൽ നിയമനം നഷ്ടപ്പെടരുതെന്ന് കരുതിയാണ്'-യുവതി വിശദീകരിച്ചു.

തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അർഹതപ്പെട്ട ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഈ കേസിലാണ് പ്രിസഡന്റ് രാജി വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP