Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ഗരിമ! രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികൻ സമിറിന്റെ ഭാര്യ; എപ്പോൾ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാൻ ഒരു സൈനികൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു; അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു';നെഞ്ചു പൊട്ടുന്ന വേദനകൾക്കിടയിലും സ്വപ്ന നേട്ടം കൈവരിച്ച് മരണപ്പെട്ട സ്‌ക്വാഡ്രൺ ലീഡർ സമിർ അബ്രോലിന്റെ ഭാര്യ; പ്രിയ ഭർത്താവിന്റെ ആഗ്രഹം സഫലീകരിക്കാൻ സേനയിലേക്ക്

'ഞാൻ ഗരിമ! രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികൻ സമിറിന്റെ ഭാര്യ; എപ്പോൾ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാൻ ഒരു സൈനികൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു; അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു';നെഞ്ചു പൊട്ടുന്ന വേദനകൾക്കിടയിലും സ്വപ്ന നേട്ടം കൈവരിച്ച്  മരണപ്പെട്ട സ്‌ക്വാഡ്രൺ ലീഡർ സമിർ അബ്രോലിന്റെ ഭാര്യ; പ്രിയ ഭർത്താവിന്റെ ആഗ്രഹം സഫലീകരിക്കാൻ സേനയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:യുദ്ധവിമാനം തകർന്നുമരിച്ച സൈനികന്റെ ഭാര്യയും വ്യോമസേനയിലേക്ക്. ബെംഗളുരു എച്ച്.എ.എൽ. വിമാനത്താവളത്തിൽ പരീക്ഷണപറക്കലിനിടയിൽ മിറാഷ് 2000 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട സ്‌ക്വാഡ്രൺ ലീഡർ സമിർ അബ്രോലിന്റെ പാത പിൻതുടർന്നാണ് ഭാര്യ ഗരിമ അബ്രോലാണ് വ്യോമസേനയിലേക്ക് ചേരുന്നത്.റിട്ട.എയർമാർഷൽ അനിൽ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.തെലങ്കാനയിലെ ദുണ്ടിഗല്ലിലെ ഐഎഎഫ് അക്കാദമിയിലാണ് ഗരിമ പ്രവേശനം നേടുന്നത്. ഫിസിയോതെറാപ്പിസ്റ്റും സൂംബ പരിശീലകയുമാണ് ഗരിമ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗരിമക്കു തന്റൈ ഭർത്താവിനെ നഷ്ടമായത്.ഭർത്താവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വമ്യോസേനയിലെ ദൗത്യമെന്നും അദ്ദേഹത്തിന്റെ മോഹം സഫലമാക്കാൻ വേണ്ടിയാണ് താൻ പരീക്ഷ എഴുതി വിജയിച്ചതെന്നും ഗരിമ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.'ഇതുമായി ബന്ധപ്പെട്ട നടന്ന സെലക്ഷൻ ബോർഡ് പരീക്ഷയിൽ ഗരിമ വിജയിച്ചു. തെലങ്കാനയിലുള്ള ദുണ്ടിഗൽ വ്യോമസേന അക്കാടമിയിൽചേരുന്ന ഇവർ 2020 ജനുവരിയിൽ സേനയുടെ ഭാഗമാകും'-റിട്ട.എയർമാർഷൽ അനിൽ ചോപ്ര താന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

'ഞാൻ ഗരിമ. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികൻ സമിറിന്റെ ഭാര്യ. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്ബോൾ ഒഴുകുന്ന കണ്ണുനീർ ഇപ്പോഴും നിലച്ചിട്ടില്ല. അദ്ദേഹം എന്നോടൊപ്പമില്ല .എന്തുകൊണ്ടാണ് അദ്ദേഹത്തെ എന്നിൽ നിന്ന് വേർപ്പെടുത്തിയെന്ന് എനിക്ക് അറിയണം.ഇന്ത്യക്കാരനായതിൽ അഭിമാനിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാ സൈനികരുടെയും ഭാര്യമാരെപ്പോലെ എനിക്കും ഭർത്താവ് യുദ്ധ ഭൂമിയിലേക്ക് പോകുമ്പോൾ ഭയമുണ്ടായിരുന്നു. എന്നാൽ യുദ്ധത്തിന് പോയാൽ മാത്രമെ ജോലി പൂർണമാകൂ എന്ന് സമിർ പറയുമായിരുന്നു. എപ്പോൾ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാൻ ഒരു സൈനികൻ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു ',ഗരിമ പറയുന്നു.

ഫെബ്രുവരി ഒന്നിനാണ് ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിൽ വെച്ച് പരീക്ഷണ പറക്കലിനിടെ മിറാഷ് 2000 എന്ന യുദ്ധവിമാനം തകരുന്നത്. അന്നുണ്ടായ അപകടത്തിലാണ് സമിർ അബ്രോൽ മരിച്ചത്.സഹപൈലറ്റായ സിദ്ധാർത്ഥ നാഗിയും അപകടത്തിൽ മരിച്ചിരുന്നു. പറന്നുയർന്ന വിമാനം ലാൻഡിങ് നടത്താനുള്ള ശ്രമത്തിലാണ് അപകടത്തിൽപെട്ടത്.ഭർത്താവ് മരണപ്പെട്ടാൽ അവരുടെ വിധവകളായി തങ്ങളുടെ വീടുകളിൽ ഒതുങ്ങികൂടുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ഗരിമയുടെ ഈ സ്വപ്നനേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP