Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ യൂണിയന്റെ സമയമാറ്റ നിർദ്ദേശം തള്ളാൻ അയർലന്റ്; അയർലണ്ട് ഒരൊറ്റ ടൈം സോണിൽ തുടരാൻ തീരുമാനം; നോർത്തേൺ അയർലണ്ടിലും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലും വ്യത്യസ്ത സമയക്രമങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി

യൂറോപ്യൻ യൂണിയന്റെ സമയമാറ്റ നിർദ്ദേശം തള്ളാൻ അയർലന്റ്; അയർലണ്ട് ഒരൊറ്റ ടൈം സോണിൽ തുടരാൻ തീരുമാനം; നോർത്തേൺ അയർലണ്ടിലും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലും വ്യത്യസ്ത സമയക്രമങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി

ഡബ്ലിൻ: ഈ വരുന്ന ഒക്ടോബറിന് ശേഷം നോർത്തേൺ അയർലണ്ടിലും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലും വ്യത്യസ്ത സമയക്രമങ്ങൾ നിലവിൽ നിലവിൽ വരുത്താനുള്ള യൂറോപ്യൻ യൂണിയൻ നിർദ്ദേശം അയർലന്റ് തള്ളി. .ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നീതിന്യായ മന്ത്രി ചാൾസ് ഫ്ളാനഗൻ ഇതിനായുള്ള നിർദേശങ്ങൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

നിലവിൽ യൂറോപ്യൻ കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം നേരത്തെ നിലനിന്നിരുന്ന ഡേലൈറ്റ് സേവിങ്സ് സമയക്രമത്തിനുപകരം ഒക്ടോബർ അവസാനവാരത്തിൽ സീസണൽ സമയ വ്യത്യാസമാണ് നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് അതാത് രാജ്യങ്ങൾക്ക് സമയക്രമം തീരുമാനിക്കാനുള്ള അനുമതിയുമുണ്ട്.

യൂണിയൻ നിർദേശിക്കുന്നപോലെ സ്ഥിരമായി ഒരു സമയ മാറ്റത്തിലേക്ക് വന്നാൽ അയർലണ്ടിൽ രണ്ടു ടൈം സോണുകൾ ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇങ്ങനെ വരുബോൾ പൊതുഗതാഗത മേഖലയിലും, ജോലിസമയങ്ങളിലും മാറ്റം വരുത്തേണ്ടിവരും. രണ്ടു സമയ രീതി നിലവിൽ വരുന്നതോടെ ആളുകളിൽ ആശയക്കുഴപ്പവും വർധിക്കും.

2021 മുതൽ സീസണൽ സമയമാറ്റം അവസാനിപ്പിക്കാൻ യൂറോപ്യൻ കമ്മിഷൻ അംഗരാജ്യങ്ങളോട് നിർദേശിച്ചിരുന്നു. വിന്റർ, സമ്മർ സമയമാറ്റത്തിന് പകരം സ്ഥിരമായ ഒരു സമയം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിരുന്നു.ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് 1916 മുതൽ യൂറോപ്പിൽ ആരംഭിച്ച ഈ രീതി അവസാനിപ്പിക്കാനായിരുന്നു യൂറോപ്യൻ കമ്മിഷന്റെ നിർദ്ദേശം. സീസൺ അനുസരിച്ച് പകൽ സമയം കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയും എന്നതിനാലാണ് ഈ രീതി ഇപ്പോഴും പിൻതുടരുന്നത്.2021 ഓടെ യൂറോപ്പിലാകെ നിലവിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയെകുറിച്ചു യൂറോപ്യൻ യൂണിയൻ നടത്തിയ ഓൺ ലൈൻ അഭിപ്രായ സർവേയിൽ 84 ശതമാനം ആളുകളും ഡേ ലൈറ്റ് പദ്ധതി അവസാനിപ്പിക്കുന്നതിനോട് യോജിച്ചിരുന്നു.

2001മുതലാണ് അയർലണ്ട് അതിന്റെ സമയക്രമം മാറ്റാൻ തുടങ്ങിയത്.ഓരോ വർഷത്തേയും മാർച്ചിലെ അവസാനത്തെ ഞായറാഴ്ച മുന്നോട്ടും ഒക്ടോബറിലെ അവസാന ഞായറാഴ്ച പിന്നോട്ടും സമയം മാറ്റുകയാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP