Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ പ്രധാനകാരണം? കൈവിട്ട ജീവിതം മനഃശാസ്ത്ര സമീപനത്തിലൂടെ തിരിച്ച് പിടിക്കാം; ന്യൂറോ ലിങ്വസ്റ്റിക് പ്രോഗ്രാമിങ് പ്രമേയമാക്കി ചലച്ചിത്രം; എ.കെ സത്താറിന്റെ `ടേക്ക് ഇറ്റ് ഈസി` ഉടൻ പ്രദർശനത്തിന്

കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ പ്രധാനകാരണം? കൈവിട്ട ജീവിതം മനഃശാസ്ത്ര സമീപനത്തിലൂടെ തിരിച്ച് പിടിക്കാം; ന്യൂറോ ലിങ്വസ്റ്റിക് പ്രോഗ്രാമിങ് പ്രമേയമാക്കി ചലച്ചിത്രം; എ.കെ സത്താറിന്റെ `ടേക്ക് ഇറ്റ് ഈസി` ഉടൻ പ്രദർശനത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ മനഃശാസ്ത്ര സമീപനത്തിലൂടെ ജീവിതം തിരിച്ചു പഠിക്കാനുള്ള മാർഗങ്ങൾ അവതരിപ്പിക്കുന്ന ടേക്ക് ഇറ്റ് ഈസി എന്ന സിനിമ വരുന്നു . ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാമിങ് എന്ന മനഃശാസ്ത്ര സമീപനത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ അവസാനം തീയ്യേറ്ററുകളിൽ എത്തും ഉജ്ജയനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ആനന്ദ് സൂര്യ ,പ്രകാശ് നന്ദി, ഷനൂപ് മനഞ്ചേരി, കെ ബി നല്ലളൻ ,അനിൽ വാസുദേവ്, ദ്യുതി എൻ സുധീർ, ജോമിയ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ.കെ സത്താറാണ് ടേക്ക് ഇറ്റ് ഈസി സംവിധാനം ചെയ്തിരിക്കുന്നത്.

1990 മുതൽ നിരവധി സിനിമകൾക്ക് സംവിധാന സഹായിയായും തിരക്കഥ സഹായിയായും പ്രവർത്തിച്ചിട്ടുള്ള ഏ കെ സത്താർ ഇതിനോടകം തന്നെ നിരവധി ടെലിഫിലിമുകളും ഹോം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട് ഛായാഗ്രഹകനായ ഷൗക്കത്ത് ലുക്ക സ്ഥിരം പാറ്റേണിൽ
നിന്ന് വിഭിന്നമായി ചിത്രത്തിന് അനുയോജ്യമായ രീതിയിൽ സ്വാഭാവിക വെളിച്ചം ആണ് കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് .ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാമിങ് എന്ന മനഃശാസ്ത്ര സമീപനത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ അവസാനം തീയ്യേറ്ററുകളിൽ എത്തും. സംഗീതവും, നർമ്മവും ഒപ്പം സസ്‌പെൻസും നിലനിർത്തികൊണ്ട് ഈ ചിത്രത്തിന് തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത് രാജേഷ് ബാബുവാണ്.

ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് പ്രൊഫഷണലായ രാജേഷ് ബാബു തന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മൂന്നു വർഷത്തോളം നീണ്ട ഗവേഷണത്തി ന്റെ ഫലമായി രൂപപ്പെടുത്തിയതാണ് ഈ ചിത്രത്തിന്റെ തിരക്കഥ നൂറ് ശതമാനത്തോളം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഓരോ മണിക്കൂറിലും അഞ്ച് വിവാഹമോചനങ്ങൾ നടക്കുന്നു .ഈ പശ്ചാത്തലത്തിൽ ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാമിങ് എന്ന മനഃശാസ്ത്ര സമീപനം ഉപയോഗിച്ച് കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനുമുള്ള ഉപാധികൾ തേടുകയാണ് 'ടേക്ക് ഇറ്റ് ഈസി ' സംഗീതസാന്ദ്രമായ ഈ ചിത്രത്തിൽ പ്രശസ്ത കവി ശ്രീ പി കെ ഗോപി, ജിത്തു തമ്പുരാൻ എന്നിവർ രചിച്ച ഗാനങ്ങളൊടോപ്പം ഒരു സ്വാതി തിരുന്നാൾ കൃതിയും ഒരു ത്യാഗരാജ കീർത്തനവും ഉൾപെടുത്തിയിട്ടൂണ്ട്.

സുനിൽകുമാർ അൻവർ സാദത്ത്, കെ കെ നിഷാദ്, സിത്താര കൃഷ്ണകുമാർ രഞ്ജിനി ജോസ് , മൃദുല വാരിയർ എന്നിവരാണ് പാടിയിരിക്കൂന്നത്. മനുഷ്യമനസ്സുകളുടെ ഈഗോ, ഇമോഷൻ , പേഴ്‌സപ്ഷൻ എന്നിവയെ സംബന്ധിക്കുന്ന എറിക് ബർണെയുടെ ട്രാൻസാക്ഷണൽ അനാലിസിസ് ,ഡാനിയൽ ഗോൾമാന്റെ ഇമോഷണൽ ഇന്റലിജൻസ് റിച്ചാർഡ് ബണ്ട്ലേർ, ജോൺ ഗ്രിൻഡർ എന്നിവർ ചേർന്നെഴുതിയ ന്യൂറോ ലിങ്കസ്റ്റിക് പ്രോഗ്രാം എന്നീ പുസ്തകങ്ങൾ ആധാരമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ പല മനഃശാസ്ത്രജ്ഞരും ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP