Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവല്ലയിൽ ഭാര്യയ്ക്ക് മുന്നിൽ യുവാവ് പുഴയിൽ ചാടി മരിച്ചു; സംഭവം വള്ളംകളം പാലത്തിൽ; ഓട്ടോയിൽ ഭാര്യ ജ്യോതിയ്‌ക്കൊപ്പം തിരുവല്ല ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം

തിരുവല്ലയിൽ ഭാര്യയ്ക്ക് മുന്നിൽ യുവാവ് പുഴയിൽ ചാടി മരിച്ചു; സംഭവം വള്ളംകളം പാലത്തിൽ; ഓട്ടോയിൽ ഭാര്യ ജ്യോതിയ്‌ക്കൊപ്പം തിരുവല്ല ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം

ശ്രീലാൽ വാസുദേവൻ

തിരുവല്ല; ഭാര്യക്ക് മുന്നിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നെല്ലാട് ഇളവം മഠത്തിൽ സുനിൽ കുമാറാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെ വള്ളംകളം പാലത്തിലാണ് സംഭവം. ഓട്ടോയിൽ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം.

പാലത്തിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ സുനിൽ കുമാർ ആവശ്യപ്പെട്ടു. പാലം കഴിഞ്ഞ് നിർത്താമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോൾ ഇയാൾ വാഹനത്തിൽനിന്നും നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.കാരണം എന്താണെന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP