Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഇനി രാജ്യം മുഴുവൻ കറങ്ങാം; ഉംറക്കാർക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി മന്ത്രിസഭ നീക്കി; മാറിയത് 36 വർഷം പഴക്കമുള്ള വിലക്ക്

ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഇനി രാജ്യം മുഴുവൻ കറങ്ങാം; ഉംറക്കാർക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി മന്ത്രിസഭ നീക്കി; മാറിയത് 36 വർഷം പഴക്കമുള്ള വിലക്ക്

 

ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഇനി രാജ്യം മുഴുവൻ ചുറ്റി കറങ്ങാം. ഉംറക്കാർക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് വിശ്വാസികൾക്ക് അവസരമൊരുങ്ങുന്നത്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങൾക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വിലക്ക് ഇതോടെ അസാധുവായി. ഉംറക്കായെത്തുന്ന ഏത് തീർത്ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം.

നേരത്തെ പ്രത്യേക ടൂറിസം വിസയായി ഉംറ വിസ പരിവർത്തിപ്പിക്കുന്നവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശനത്തിന് അനുമതി നൽകിയിരുന്നു. ഇത്തരം നിബന്ധനകൾ ഇല്ലാതെയാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന. ഇതോടെ ഉംറക്കായി എത്തുന്ന തീർത്ഥാടകർക്ക് ബന്ധുക്കളെ സന്ദർശിക്കാനും അവസരമാകും.

1404 മുഹറം ഒന്നിന് അഥവാ 1983 ഒക്ടോബർ ഏഴിനാണ് ഉംറ തീർത്ഥാടകർക്ക് പുണ്യ നഗരങ്ങൾക്കും വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്കും പുറമേയുള്ള ഭാഗങ്ങളിലേക്ക് വിലക്ക് വന്നത്. ഉംറക്കായി സൗദിയിലെത്തുന്നവർ നാട്ടിലേക്ക് മടങ്ങാതെ വിവിധ ജോലികളിൽ അനധികൃതമായി തങ്ങിയ സാഹചര്യത്തിൽ കൂടിയായിരുന്നു അക്കാലത്ത് തീരുമാനത്തിന് കാരണമായത്. എന്നാൽ ഇന്ന് സൗദിയിൽ മക്കയിലും മദീനയിലുമെത്തുന്നവർക്ക് ഇതര നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കുന്ന ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു.

എന്നാൽ ഉംറക്കാർക്കുള്ള മറ്റു നിബന്ധനകൾ തുടരും. അനധികൃതമായി തങ്ങിയാൽ സൗദിയിലേക്ക് വിലക്കേർപ്പെടുത്തി നാടുകടത്തും. ഇവരെ അനധികൃതമായി പാർപ്പിക്കുന്നവർക്കും സമാനമാണ് ശിക്ഷ. എപ്രിൽ 23ന് ഉംറക്കാർക്കുള്ള ഇതര നഗര വിലക്ക് നീക്കാൻ ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP