Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗോയിൽ മലങ്കര ഓർത്തഡോക്സ് ഫാമിലി യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഷിക്കാഗോയിൽ മലങ്കര ഓർത്തഡോക്സ് ഫാമിലി യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിന്റേയും, ഭദ്രാസനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങളുടേയും ഒരുക്കങ്ങൾ പൂർത്തിയായി.

ഫാ. ദാനിയേൽ ജോർജിന്റെ (കോൺഫറൻസ് കൺവീനർ) അധ്യക്ഷതയിൽ എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസിൽ നടന്ന വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം കോൺഫറൻസിന്റെ ഇതേവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ഇടവക വികാരിയും കൺവീനറുമായ ഫാ. രാജു ദാനിയേൽ .യോഗത്തിന് സ്വാഗതം നേർന്നു.

സ്വീകരണ കമ്മിറ്റി കൺവീനർ ഫാ. ഹാം ജോസഫ് ഷിക്കാഗോയിൽ ശ്ശൈഹീക സന്ദർശനത്തിനും, കോൺഫറൻസിനു നേതൃത്വം നൽകുന്നതിന് എത്തുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് കാതോലിക്കാ ബാവയുടെ സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ വിശദീകരിച്ചു. ജൂലൈ 16-ന് ചൊവ്വാഴ്ച ഷിക്കാഗോ ഒഹയർ എയർപോർട്ടിൽ അമേരിക്കൻ എയർലൈൻസിൽ ഫ്ളോറിഡയിൽ നിന്നും വൈകുന്നേരം 5.30-ന് എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ ഷിക്കാഗോ സിറ്റി പ്രതിനിധികളും, എയർപോർട്ട് അഥോറിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിക്കുന്നതാണെന്നു കൺവീനർ ഡീക്കൻ ജോർജ് പൂവത്തൂർ യോഗത്തിൽ അറിയിച്ചു.

തുടർന്ന് കോൺഫറൻസിന്റെ വിവിധ കമ്മിറ്റികളുടെ കോർഡിനേറ്റർമാർ എല്ലാ ദിവസങ്ങളിലുമുള്ള സജ്ജീകരണങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുകയുണ്ടായി.

ജൂലൈ 17-നു ബുധനാഴ്ച പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസ് 20-നു വിശുദ്ധ കുർബാനയോടെ സമാപിക്കും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങൾ ജൂലൈ 19-നു വെള്ളിയാഴ്ച ചേരുന്ന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മലങ്കര സഭയിലെ മെത്രാപ്പൊലീത്തമാരും, സീറോ മലബാർ ഭദ്രാസന ബിഷപ്പുമാരായ മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.

ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP