Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാലിറ്റി ഷോയുടെ ചിത്രീകരണം നീണ്ടുപോയതോടെ തിരികെ നൽകേണ്ടിവന്നത് അഭിനയിക്കാനും പാട്ടെഴുതാനും വാങ്ങിയ അഡ്വാൻസ്; കോടികളുടെ ആസ്തിയും ആഡംബര കാറും ഉണ്ടെന്ന പ്രചരണവും വ്യാജം; വിവാഹം കഴിഞ്ഞെന്ന പേരിൽ യുവതിയോടൊപ്പം നിൽക്കുന്ന ചിത്രത്തിലും സത്യമില്ല; ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അരിസ്‌റ്റോ സുരേഷ് വ്യക്തമാക്കുന്നു

റിയാലിറ്റി ഷോയുടെ ചിത്രീകരണം നീണ്ടുപോയതോടെ തിരികെ നൽകേണ്ടിവന്നത് അഭിനയിക്കാനും പാട്ടെഴുതാനും വാങ്ങിയ അഡ്വാൻസ്; കോടികളുടെ ആസ്തിയും ആഡംബര കാറും ഉണ്ടെന്ന പ്രചരണവും വ്യാജം; വിവാഹം കഴിഞ്ഞെന്ന പേരിൽ യുവതിയോടൊപ്പം നിൽക്കുന്ന ചിത്രത്തിലും സത്യമില്ല; ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അരിസ്‌റ്റോ സുരേഷ് വ്യക്തമാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

റിയാലിറ്റി ഷോയായ ബിഗ് ബോസ് ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് അരിസ്റ്റോ സുരേഷ് തുറന്ന് പറയുന്നു. ബിഗ് ബോസിന് ശേഷം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചെന്ന് സിനിമാതാരവും ഗാനരചയിതാവും ഗായകനുമായ അരിസ്റ്റോ സുരേഷ് വ്യക്തമാക്കി. റിയാലിറ്റി ഷോ അവസാനിച്ച് 10 മാസങ്ങൾ പിന്നിടുമ്പോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തൽ. ബിഗ് ബോസ് ഹൗസിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കുകയും കൂടുതൽ സഹനശക്തി ആർജ്ജിക്കുകയും ചെയ്‌തെന്ന് സുരേഷ് പറഞ്ഞു.

20 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഷോയിൽ പങ്കെടുത്തത്. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയി. സിനിമയിൽ അഭിനയിക്കാനും പാട്ടെഴുതാനും അഡ്വാൻസ് വാങ്ങിയിരുന്നു. ഷൂട്ടിങ് നീണ്ടുപോയപ്പോൾ മൊത്തം കാര്യങ്ങൾ അവതാളത്തിലായി. ഷോ കഴിഞ്ഞ ശേഷം അവർക്കെല്ലാം അഡ്വാൻസ് തിരികെ കൊടുത്തു. പ്രശ്‌നങ്ങൾ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച് അപവാദങ്ങൾ പ്രചരിക്കുന്നു. കോടികളുടെ ആസ്തിയും ആഡംബര കാറും തനിക്കുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അതിനെതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞു.

തന്റെ വിവാഹം കഴിഞ്ഞെന്ന പേരിൽ ഒരു യുവതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. അതിൽ സത്യാവസ്ഥയില്ല. എവിടെ ചെല്ലുമ്പോഴും ആളുകൾ തന്റെ വിവാഹത്തെക്കുറിച്ചാണ് ചോദിക്കുന്നത് എന്നും സുരേഷ് പറയുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻപോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം നാടൻ പാട്ടുകൾ പാടി ശ്രദ്ധേയനുമാണ്.

കേരളത്തിന് അത്ര പരിചയമില്ലായിരുന്നെങ്കിലും ബിഗ് ബോസ് അതിവേഗമാണ് തരംഗമായത്. കഴിഞ്ഞ വർഷം അരങ്ങേറിയ ബിഗ് ബോസ് മലയാളം സീസൺ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ സാബുമോൻ ആയിരുന്നു സീസൺ 1ലെ വിജയി. അരിസ്റ്റോ സുരേഷ് 5-ാം സ്ഥാനം നേടിയിരുന്നു. പല താരങ്ങളെ കുറിച്ചുള്ള മുൻവിധികൾ ബിഗ് ബോസിലൂടെ മത്സരത്തിനെത്തിയതോടെ മാറിയിരുന്നു. പേളി മാണിയും ശ്രീനിഷും കുടുംബ ജീവിതത്തിലേക്ക് കടന്നത് ബിഗ് ബോസിലൂടെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP