Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് ബിജെപിക്ക് ബദലായിട്ട് കാര്യമില്ലെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ; രാഹുൽ ഗാന്ധി തിരികെ നേതൃത്വത്തിൽ വരണം എന്നത് ജനങ്ങളുടെ ആഗ്രഹം; കോൺഗ്രസിന്റെ ഇലക്ഷൻ മിഷിണറി പരാജയമെന്നും ലീഗ് നേതാവിന്റെ വിമർശനം; ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്കെതിരായ വിമർശനങ്ങളെയും തള്ളി തങ്ങൾ; കാലത്തിന്റെ ചുവരെഴുത്താണ് സോഷ്യൽ മീഡിയയെന്ന് മറുപടി; കുറേ ആളുകൾക്ക് ഭക്ഷണം നൽകി എന്നതു കൊണ്ട് കല്യാണങ്ങൾ ആർഭാടമാകില്ലെന്നും യൂത്ത് ലീഗ് അധ്യക്ഷന്റെ നിലപാട്

കോൺഗ്രസ് ബിജെപിക്ക് ബദലായിട്ട് കാര്യമില്ലെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ; രാഹുൽ ഗാന്ധി തിരികെ നേതൃത്വത്തിൽ വരണം എന്നത് ജനങ്ങളുടെ ആഗ്രഹം; കോൺഗ്രസിന്റെ ഇലക്ഷൻ മിഷിണറി പരാജയമെന്നും ലീഗ് നേതാവിന്റെ വിമർശനം; ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്കെതിരായ വിമർശനങ്ങളെയും തള്ളി തങ്ങൾ; കാലത്തിന്റെ ചുവരെഴുത്താണ് സോഷ്യൽ മീഡിയയെന്ന് മറുപടി; കുറേ ആളുകൾക്ക് ഭക്ഷണം നൽകി എന്നതു കൊണ്ട് കല്യാണങ്ങൾ ആർഭാടമാകില്ലെന്നും യൂത്ത് ലീഗ് അധ്യക്ഷന്റെ നിലപാട്

ടി പി ഹബീബ്

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ കോൺഗ്രസിനെ കുറിച്ച് നടത്തിയ വിമർശനങ്ങൾ യു.ഡി.എഫിൽ ചർച്ചയാകുന്നു. കോൺഗ്രസിനെ വിമർശിച്ചും ലീഗ് രാഷ്ട്രീയത്തെ വിശകലനം ചെയ്തുമാണ് പാണക്കാട് മുനവ്വറലി തങ്ങൾ അടുത്തിടെ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത്. രാഹുൽ ഗാന്ധിയെ പൂർണമായും പിന്തുണയ്ക്കുന്ന മുനവ്വറലി തങ്ങൾ എന്നാൽ, കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നു.

ഇസ്മായിൽ വാണിമേൽ കലാകൗമുദിക്ക് വേണ്ടിയാണ് പാണക്കാട് കുടുംബത്തിലെ ഇളമുറക്കാരന്റെ അഭിമുഖം എടുത്തത്. യൂത്ത് ലീഗിന്റെ പുതിയ കമ്മിറ്റി വരുന്നതിന് മാസങ്ങൾക്ക് മുമ്പാണ് അഭിമുഖമെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ ഇലക്ഷൻ മെഷിനിറി വേണ്ടത്ര വിജയം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിക്കുന്നു. അടിതട്ടിലുള്ള മാറ്റമാണ് കോൺഗ്രസിന് വേണ്ടത്. അങ്ങനെയുള്ള മാറ്റമുണ്ടായാൽ മാത്രമേ കോൺഗ്രസിന് മികച്ച മുന്നേറ്റം നടത്താൻ സാധിക്കുകയുള്ളൂവെന്ന നിരീക്ഷണം കോൺഗ്രസിന് വേണ്ടി തങ്ങൾ നടത്തുന്നുണ്ട്. ബിജെപിക്ക് ബദലാവുകയല്ല കോൺഗ്രസ് ചെയ്യേണ്ടത്. കോൺഗ്രസും തീവ്രഹിന്ദുത്വത്തിലേക്ക് വരികയല്ല വേണ്ടത്.കോൺഗ്രസ് കാത്ത് സൂക്ഷിക്കുന്ന ആശയങ്ങൾ കാലികമാണ്.ഇന്ത്യയുടെ മനസ്സും ശരീരവും അതിന് വേണ്ടി പാകപ്പെടുത്തുകയാണ് വേണ്ടതെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

ലീഗിന്റെ പച്ചകൊടി പാക്കിസ്ഥാൻ കൊടിയെന്ന പേരിലുള്ള പ്രചരണത്തിൽ അശേഷം ആശങ്കയില്ലെന്നും തങ്ങൾ വിശദീകരിക്കുന്നു. പത്ത് വർഷം യു.പി.എ.മന്ത്രിസഭയിൽ ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായതും സി.എച്ച്. മുഖ്യമന്ത്രിയായതും ഈ പച്ചകൊടി ഉയർത്തിയാണെന്നും പച്ചകൊടിയിൽ അശേഷം അപകർഷതാ ബോധമില്ലെന്നും മറിച്ച് അഭിമാന ബോധമാണുള്ളതെന്നും തങ്ങൾ പറഞ്ഞു. ഹൈദറാബാദ് എംപി.ഉവൈസിയുടെ നേത്യത്വത്തിലുള്ള മജ്ലിസ് പാർട്ടിയെയും തങ്ങൾ വിമർശിക്കുന്നുണ്ട്. ഉവൈസി വൈകാരികതയും തീവ്രസമീപനവും സ്വീകരിക്കുന്നതായുള്ള അഭിപ്രായമുണ്ട്. ധ്രുവീകരണ വിഷയം വേഗം പച്ചപിടിക്കും. അത്തരത്തിലുള്ള ആയുധം എടുത്ത് ഉപയോഗിക്കുന്നതിൽ ലീഗ് ശക്തമായി എതിരാണെന്നും തങ്ങൾ പറഞ്ഞു.

ഫുൾജാർ സോഡ കുടിക്കുന്ന ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടതിന്റെ പേരിൽ ചിലർ തങ്ങളെ വളഞ്ഞിട്ട് അക്രമിച്ചിരുന്നു. മതപ്രഭാഷകരുടെ പ്രസംഗവും ചേർത്താണ് സൈബർ അക്രമം നടന്നത്. എന്നാൽ അതിനെ കുറിച്ച് തങ്ങളുടെ മറുപടി ഇപ്രകാരമായിരുന്നു: കാലത്തിന്റെ ചുവരെഴുത്താണ് സോഷ്യൽമീഡിയ. ഇതിനെ നല്ല ഇടമായി കാണാനുള്ള മാനസിക നിലവാരത്തിലേക്ക് നാം ഉയരണം. അതിനെ ക്രിയാത്മകമായി ഉപയോഗിക്കുക. വിമർശനം നടത്തി ആളാകാനാണ് പലരും ഇത് ഉപയോഗിക്കുന്നത്. നാം നല്ല കാര്യങ്ങൾ ചെയ്യുക. നമ്മുടെ നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുള്ളവർ അത് വിവാദമാക്കാൻ ശ്രമിക്കും.നമ്മൾ അതിൽ വീഴാതിരിക്കുക. സോഷ്യൽ മീഡിയയെ യുദ്ധക്കളമാക്കാനാണ് യുവാക്കൾ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തി തേജോവധം ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക. സോഷ്യൽ മീഡിയയിലെ നന്മയെ പുൽകാനുള്ള മാനസിക പക്വതയിലേക്ക് ഉയർത്തുക.- തങ്ങൾ പറഞ്ഞു.

ആർഭാട കല്ല്യാണത്തെ കുറിച്ചും പാണക്കാട് കുടുംബം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്നതിനെ കുറിച്ചും പാണക്കാട് കുടുംബത്തിൽ നടത്തിയ വലിയ കല്ല്യാണത്തെ കുറിച്ചും അഴകൊഴമ്പൻ മറുപടിയാണ് മുനവ്വറലി തങ്ങൾ നൽകുന്നത്. പാണക്കാട് കൂടുംബം ഒരു പാട് ആളുകളുമായി നിരന്തര ബന്ധം പുലർത്തുന്നവരാണ്. ആളുകൾക്ക് ഭക്ഷണം കൊടുക്കുക എന്നതുകൊണ്ട് മാത്രം കല്ല്യാണം ആർഭാടമാകുന്നില്ല. ഭക്ഷണം കൊടുക്കാൻ മാത്രം ചിലപ്പോൾ രണ്ടോ മുന്നോ ദിവസം വേണ്ടി വരും. അതുകൊണ്ട് മാത്രം അത് ആർഭാട കല്ല്യാണം എന്ന് പറയാൻ സാധിക്കില്ല. കല്ല്യാണത്തിന് വലിയ രീതിയിൽ പണം ആവിശ്യമില്ലാതെ കൂടുതലായി ഉപയോഗിക്കുന്നതാണ് ആർഭാടം.അനാവിശ്യമായി പണം ചിലവഴിക്കുന്ന രീതിയും എതിർക്കപ്പെടേണ്ടതാണ്. സ്ത്രീധനം വാഹനം തുടങ്ങിയവയും ഇവയിൽ ചിലതാണ്.മിതത്വം പാലിക്കുക എന്നതാണ് പാർട്ടി നിലപാട്.

പാണക്കാട് കുടുംബത്തിലെ പൂർവ്വീകർക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേയാണ് അംഗീകരാം ലഭിച്ചത്. പാണക്കാട് പൂക്കോയ തങ്ങളുടെ കാലഘട്ടം മുതൽ പിതാവ് ശിഹാബ് തങ്ങളുടെ കാലഘട്ടം വരെ എല്ലാവരുടെയും അംഗീകാരം ലഭിച്ചിരുന്നു. പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ പറഞ്ഞത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ട് പോലും പലപ്പോഴും നമുക്ക് എതിരായി വീഴും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമുള്ളതും കാര്യമില്ലാത്തതുമായ പലവിധ വിമർശനത്തിനും ഇരയാകേണ്ടിവരുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. എല്ലാ മേഖലകളിലും ശ്രദ്ധപതിപ്പിക്കാൻ ഇത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പൂർവ്വീകർ അഭിപ്രായപ്പെട്ടതെന്നും മുനവ്വറലി തങ്ങൾ വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP