Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാരി ട്വിറ്റർ ഹാഷ്ടാഗുമായി പ്രിയങ്ക ഗാന്ധി; പങ്കുവെച്ചത് 22 വർഷം മുൻപ് വിവാഹദിനത്തിൽ എടുത്ത സാരിധരിച്ച ചിത്രം; സാരി ചലഞ്ച് ഏറ്റെടുത്ത് പ്രിയങ്ക ചതുർവേദിയും നൂപുർ ശർമയും അടക്കമുള്ള രാഷ്ട്രീയക്കാരും നടിമാരും

സാരി ട്വിറ്റർ ഹാഷ്ടാഗുമായി പ്രിയങ്ക ഗാന്ധി; പങ്കുവെച്ചത് 22 വർഷം മുൻപ് വിവാഹദിനത്തിൽ എടുത്ത സാരിധരിച്ച ചിത്രം; സാരി ചലഞ്ച് ഏറ്റെടുത്ത് പ്രിയങ്ക ചതുർവേദിയും നൂപുർ ശർമയും അടക്കമുള്ള രാഷ്ട്രീയക്കാരും നടിമാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചലഞ്ചുകളുടെ ഒരുവലിയ നിരയാണ് സോഷ്യൽ മീഡിയയിലുള്ളത് .ചലഞ്ചുകളുടെ ഒരു കാലമാണ് ഇപ്പോൾ സോഷ്യൽ മീഡിയ എന്നുതന്നെ പറയാം .കികി ചലഞ്ച് ഐസ് ബക്കറ്റ് ചലഞ്ച് നോ ഫിൽറ്റർ ചലഞ്ച് ബോട്ടിൽ ക്യാപ് ചലഞ്ച എന്നിങ്ങനെ നിരവധി ചലഞ്ചുകൾതരംഗമാവുകയും ചെയ്തിരുന്നു. പല ചലഞ്ചുകളും അപകടകരമായതിനാൽ വിലക്കേർപ്പെടുത്തലം ഉണ്ടായിട്ടുണ്ട്. എന്നാൽ കണ്ണിനുകുളിർമ നൽക്കുന്ന സ്ത്രീകൾക്ക് മാത്രമുള്ള ഏറ്റവും പുതിയ ചലഞ്ചാണ് സാരി ട്വിറ്റർ ചലഞ്ച്.

രാഷ്ട്രീയക്കാരും സിനിമാ നടികളും അടക്കം നിരവധി സ്ത്രീകൾ ട്വിറ്ററിലൂടെ ഈ ചലഞ്ചിന്റ ഭാഗമായി തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചതോടെ സംഭവം അങ്ങ് വൈറലായി. ഈ ചലഞ്ചൽ പങ്കെടുത്തുകൊണ്ട് 22 വർഷം മുൻപ് തന്റെ വിവാഹദിനത്തിൽ എടുത്ത ചിത്രം പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്. വിവാഹ ദിവസം രാവിലെ പൂജാവേളയിലെടുത്തത്് എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ഗാന്ധി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ചയുടൻ തന്നെ ജനങ്ങൾ ഏറ്റെടുത്തു. സാരിയിൽ പ്രയങ്ക അതീവ സുന്തരിയാണെന്നും പലരും പ്രിയങ്കയുടെ ചിത്രത്തിന് താഴെ കുറിച്ചു. ഒരുലക്ഷത്തി അറുപതിനായിരം ലൈക്കുകളാണ് പങ്കുവെച്ചയുടൻ ചിത്രത്തിന് ലഭിച്ചത്. പ്രിയങ്ക ഗാന്ധിയെ കൂടാതെ കോൺഗ്രസ് നേതാവായ നഗ്മ, ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി, ബിജെപി നേതാവ് നൂപുർ ശർമ, നടിമാരായ പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം എന്നിവർ സാരി ട്വിറ്റർ ചലഞ്ചിന്റെ ഭാഗമായി.

ജൂലൈ 15 നാണ് സാരി ട്വിറ്റർ ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തങ്ങൾക്ക് പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ചലഞ്ചിൽ ചെയ്യേണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP