Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതികൂല സാഹചര്യത്തിൽ തളർന്ന് പോകാത്ത വിശിഷ്ട വ്യക്തിത്വമാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയെന്ന് കോതമംഗലം ബിഷപ്പ് ജോർജ്ജ് മഠത്തിൽ കണ്ടത്തിൽ; പ്രതിസന്ധിക്കിടയിലും സഭയെ പിടിച്ച് നിർത്തിയത് ബാവ എന്ന് മോർ സേവേറിയോസ്; യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിന സമ്മേളനം സംഘടിപ്പിച്ചത് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ

പ്രതികൂല സാഹചര്യത്തിൽ തളർന്ന് പോകാത്ത വിശിഷ്ട വ്യക്തിത്വമാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയെന്ന് കോതമംഗലം ബിഷപ്പ് ജോർജ്ജ് മഠത്തിൽ കണ്ടത്തിൽ; പ്രതിസന്ധിക്കിടയിലും സഭയെ പിടിച്ച് നിർത്തിയത് ബാവ എന്ന് മോർ സേവേറിയോസ്; യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിന സമ്മേളനം സംഘടിപ്പിച്ചത് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അചഞ്ചലമായ ദൈവാശ്രയവും, എത്ര പ്രതികൂല സാഹചര്യമുണ്ടായാലും അതിൽ തളർന്ന് പോകാതെ മുന്നോട്ടു പോകുന്നതുമായ അതിവിശിഷ്ട വ്യക്തിത്വമാണ് ശ്രേഷ്ഠ ബാവയുടെതെന്ന് കത്തോലിക്ക സഭയുടെ കോതമംഗലം ബിഷപ്പ് ജോർജ്ജ് മഠത്തിൽ കണ്ടത്തിൽ. യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാക്കോബായ സുറിയാനി സഭയിലെ സീനിയർ മെത്രാപ്പൊലീത്ത അഭി.എബ്രാഹാം മോർ സേവേറിയോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രതിസന്ധികൾക്കിടയിലും യാക്കോബായ സുറിയാനി സഭയെ പിടിച്ച് നിർത്തിയത് ശ്രേഷ്ഠ ബാവായുടെ ശക്തമായ നിലപാടുകളാണെന്ന് മോർ സേവേറിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കോതമംഗലം എംഎ‍ൽഎ ആന്റണി ജോൺ മുഖ്യഥിതിയായിരുന്നു. ആർഭാടങ്ങൾക്കിടയിൽ തികച്ചും വിത്യസ്തവും ലളിതവുമാണ് യാക്കോബായ സുറിയാനി സഭയുടെ അമരക്കാരനായ ശ്രേഷ്ഠ ബാവായുടെ ജന്മദിനാഘോഷമെന്ന് ആശംസ പ്രസംഗത്തിൽ എം എൽ എ ചൂണ്ടിക്കാട്ടി. കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഏലിയാസ് മോർ അത്താനാസിയോസ്, പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പൊലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഫാ.ഇ.സി വറുഗീസ് കോർ എപ്പിസ്‌കോപ്പ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രതിഷേധ പ്രമേയം ഫാ.ബേബി ജോൺ അവതരിപ്പിച്ചു. ഫാ.വർഗീസ് കോർഎപ്പിസ്‌കോപ്പ സ്വാഗതവും, വലിയ പള്ളി വികാരി ഫാ.മോൻസി നിരവത്ത്കണ്ടത്തിൽ കൃതജ്ഞതയും പറഞ്ഞു.

അങ്കമാലി ഭദ്രാസനത്തിലെ വൈദീകരെയും പള്ളി ഭാരവാഹികളെയും പ്രത്യേക ക്ഷണിതാക്കളാക്കി കൊണ്ട് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയാണ് കാതോലിക്ക ബാവയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. രാവിലെ വലിയ പള്ളിയിൽ നടന്ന വി.കുർബ്ബാനയ്ക്ക് ശേഷമായിരുന്നു സമ്മേളനം. ശ്രേഷ്ഠ കാതോലിക്ക ബാവ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടതിന് ശേഷം നീണ്ട ഇരുപത്തിയാറ് വർഷക്കാലം കോതമംഗലം മർത്തമറിയം വലിയ പള്ളിയുടെ പള്ളിമേടയിൽ താമസിച്ചാണ് ഭദ്രാസന ഭരണം നടത്തിയിരുന്നതുകൊണ്ടാണ് വലിയപള്ളി മുൻകൈയെടുത്ത് ഇത്തരത്തിൽ ഒരാഘോഷം ക്രമീകരിച്ചത്.

ആഘോഷ പരിപാടികൾക്ക് പള്ളി വികാരിമാരായ ഫാ.മോൻസി നിരവത്ത് കണ്ടത്തിൽ, ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ഫാ.ജോബി തോമ്പ്ര, പള്ളി തന്നാണ്ട് ട്രസ്റ്റിമാരായ പി.പി കുര്യാച്ചൻ, റോഷൻ പോൾ, ബാബു കുര്യാക്കോസ്, എൽദോ തോമസ്, ജിബി കുര്യാക്കോസ്, ഷിജു ചാക്കോ എന്നിവർ നേതൃത്വം നൽകി. ഒരു കോടതി വിധിയുടെ മറപിടിച്ച് മലങ്കര ഓർത്തഡോക്‌സ് സഭ, അവർക്ക് യാതൊരു അവകാശവും ഇല്ലാത്തതായ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ പിടിച്ചെടുക്കുന്നതിന് നടത്തുന്ന നീക്കങ്ങളിലുള്ള വേദനയും സങ്കടവും തുടർന്നു നടന്ന പത്ര സമ്മേളനത്തിൽ കാതോലിക്ക ബാവ പങ്കിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP