Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ ലണ്ടനിലേക്ക് ടൂറിന് വിടാൻ ഒരു തടസ്സവുമില്ല; ചെലവ് ചുരുക്കൽ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും പരമാവധി; വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികൾക്കും വാരിക്കോരി നൽകും; എന്നിട്ടും അച്യുതാനന്ദൻ ഒന്നു പുറത്തു പോയപ്പോൾ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി; ഒരു തവണ ഗൾഫിൽ പോയപ്പോൾ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റിൽ നിന്നും കൊടുക്കേണ്ടി വരും

ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ ലണ്ടനിലേക്ക് ടൂറിന് വിടാൻ ഒരു തടസ്സവുമില്ല; ചെലവ് ചുരുക്കൽ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും പരമാവധി; വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികൾക്കും വാരിക്കോരി നൽകും; എന്നിട്ടും അച്യുതാനന്ദൻ ഒന്നു പുറത്തു പോയപ്പോൾ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി; ഒരു തവണ ഗൾഫിൽ പോയപ്പോൾ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റിൽ നിന്നും കൊടുക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: മണ്ടന്മാർ ലണ്ടനിൽ... മലയാളികൾ എന്നും ആവേശ പൂർവ്വം ഓർത്തിരുന്ന സിനിമാ പേരാണിത്. എന്നാൽ ഇന്ന് മന്ത്രിമാരാണ് കേരളത്തിൽ നിന്ന് നിരന്തരം ലണ്ടനിൽ പോകുന്നത്. യൂറോപ് കാണാത്ത ലണ്ടനിൽ പോകാത്ത മന്ത്രിമാർ പിണറായി സർക്കാരിൽ തീരെ കുറവാണ്. പ്രളയത്തിന്റെ പേരിലും ചുറ്റിയടിച്ചു. പ്രവാസി ചിട്ടിക്കായി ഉദ്യോഗസ്ഥറുമെത്തി. കിഫ്ബിയിലെ ജീവനക്കാരെ വെറുതെ ലണ്ടനിൽ കൊണ്ടു പോയി സാമ്പത്തിക ധൂർത്ത് നടത്തിയത് പിണറായി നേരിട്ടാണ്. ലണ്ടനിൽ സുരക്ഷയ്ക്ക് സ്വകാര്യ ഏജൻസിയെ നിയമിച്ചും പത്ത് ലക്ഷം പൊടിച്ചു. അങ്ങനെ വ്യത്യസ്തമായ വഴിയിലൂടെയാണ് പിണറായി പോകുന്നത്. ഇതിനിടെയിലും വി എസ് അച്യുതാനന്ദന്റെ സഹായികൾക്ക് വിമാന ടിക്കറ്റ് നിഷേധിക്കുകയാണ് പിണറായി. എങ്ങനേയും മുതിർന്ന സഖാവിനെ വേദനിപ്പിക്കാനുള്ള ശ്രമവും.

ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ തുടരെ തുടരം ലണ്ടനിലേക്ക് ടൂറിൻ വിടാൻ ഒരു തടസ്സവുമില്ലാത്ത സർക്കാരാണ് ഈ നിലപാട് എടുക്കുന്നത്. ചെലവ് ചുരുക്കൽ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എന്ണവും പരമാവധിയിൽ എത്തിച്ചു. പോരാത്തതിന് ചീഫ് വിപ്പ് പദവി സിപിഐക്കും നൽകി. വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികൾക്കും വാരിക്കേരി നൽകുന്നതാണ് പതിവ്. എന്നി ന്നിട്ടും പാവം വി എസ് അച്യുതാനന്ദൻ ഒന്നു പുറത്തു പോയപ്പോൾ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി ചെലവ് ചുരുക്കുകയാണ്. പ്രിൻസപ്പിൽ സെക്രട്ടറിയും ധനമന്ത്രിയും ഒപ്പിട്ടിട്ടും നോ പറയുകയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചെയ്തത്. ഒരു തവണ ഗൾഫിൽ പോയപ്പോൾ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റിൽ നിന്നും കൊടുക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനാണ് വി എസ്. ക്യാബിനറ്റ് പദവിയും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ ആനുകൂല്യത്തിനും അർഹതയുമുണ്ട്. ഇതാണ് നിഷേധിക്കുന്നത്. വി എസ്.അച്യുതാനന്ദനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണിത്. ഇതാണ് മുഖ്യമന്ത്രി നിഷേഘിക്കുന്നത്. സാധാരണ പ്രശ്‌നമുണ്ടാക്കുക ധന വകുപ്പാണ്. അവർ പോലും അംഗീകരിച്ചിട്ടും പിണറായി വൈരാഗ്യത്തോടെ പെരുമാറിയെന്നാണ് ആരോപമണം. വി എസ് അച്യുതാനന്ദന്റെ അനുയായികളാണ് പിണറായിക്ക് ഏറ്റവും വലിയ തലവേദന. ചാനൽ ചർച്ചയിലും മറ്റും സർക്കാരിനെ തുറന്നെതിർക്കുന്നത്. അതിനുള്ള പ്രതികാരമായും ഇതിനെ കാണുന്നുണ്ട്.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ എന്ന നിലയിൽ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സനൽ സ്റ്റാഫിലെ ജി.ഉദയകുമാർ, കെ.എൻ.സുഭഗൻ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിമാരുടെ യാത്രയിൽ സഹായികൾ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു ധനവകുപ്പിനോടു ശുപാർശ ചെയ്തു.

പണം അനുവദിക്കാമെന്നു പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാൽ, 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയൽ മടക്കി. മന്ത്രിമാരുടെ ഡ്രൈവർമാർക്കും ഓഫിസ് അസിസ്റ്റന്റിനും സർക്കാർ വർഷം 2500 രൂപ യൂണിഫോം അലവൻസ് അനുവദിക്കുന്നുണ്ട്. ഒരു വർഷം മുൻപു വിഎസിന്റെ 2 ഡ്രൈവർമാർക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവൻസ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശയും സർക്കാർ തള്ളിയിരുന്നു. എന്നാൽ ഇതൊന്നും മന്ത്രിമാരുടെ പേഴസണൽ സ്റ്റാഫിന് താൽപ്പര്യവുമില്ല.

എക്‌സൈസ് മന്ത്രി ടി പി രാമകൃഷണ്ണനം ഇപ്പോൾ ഒരു കാര്യവുമില്ലാതെ ലണ്ടൻ പര്യടനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP