Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമ്പത് പേരുടെ മരണത്തിൽ കലാശിച്ച വെടിവെപ്പിന് കാരണം 36 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം; രണ്ട് വർഷം മുമ്പ് ഗ്രാമമുഖ്യൻ വാങ്ങിയ സ്ഥലം വൃത്തിയാക്കാൻ ട്രാക്ടറുകൾ എത്തിയതോടെ തടയാനെത്തിയത് സ്ത്രീകളുൾപ്പെടെയുള്ള സംഘം; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

ഒമ്പത് പേരുടെ മരണത്തിൽ കലാശിച്ച വെടിവെപ്പിന് കാരണം 36 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം; രണ്ട് വർഷം മുമ്പ് ഗ്രാമമുഖ്യൻ വാങ്ങിയ സ്ഥലം വൃത്തിയാക്കാൻ ട്രാക്ടറുകൾ എത്തിയതോടെ തടയാനെത്തിയത് സ്ത്രീകളുൾപ്പെടെയുള്ള സംഘം; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

മറുനാടൻ മലയാളി ബ്യൂറോ

സോൻഭദ്ര: ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവയ്‌പ്പിൽ മരിച്ചത് മൂന്ന് സ്തീകളുൾപ്പെടെ ഒൻപത് പേർ. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കമാണ് വെടിവയ്‌പ്പിലേക്ക് നയിച്ചത്. പത്തൊൻപത് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കേസിൽ നേരിട്ട് അന്വേഷണം നടത്താനും മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

യഗ്യ ദത്തെന്ന ഗ്രാമമുഖ്യൻ രണ്ടു വർഷംമുമ്പ് വാങ്ങിയ 36 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗ്രാമമുഖ്യൻ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഗ്രാമത്തലവനും സംഘവും ഇന്നലെ സ്ഥലത്ത് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായെത്.

നാട്ടുകാർ തന്റെ സ്ഥലം കൈയേറിയെന്ന് ഗ്രാമമുഖ്യൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സംഘർഷം ഒഴിവാക്കാൻ ഇരുവിഭാഗങ്ങളോടും പൊലീസ് നിർദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കാൻ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ യു.പി സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP