Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മുഹമ്മദ് ഷാഫിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് തല മുണ്ഡനം ചെയ്ത ശേഷം; രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത് സുഹൃത്തിനൊപ്പം ബൈക്കിൽ; വെളുപ്പിനെ യുവാവ് പിടിയിലാകുന്നത് കൂട്ടുകാരനെ നാട്ടുകാർ പൊക്കിയതോടെ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മുഹമ്മദ് ഷാഫിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് തല മുണ്ഡനം ചെയ്ത ശേഷം; രാത്രിയിൽ  പെൺകുട്ടിയുടെ വീട്ടിലെത്തിയത് സുഹൃത്തിനൊപ്പം ബൈക്കിൽ; വെളുപ്പിനെ യുവാവ് പിടിയിലാകുന്നത് കൂട്ടുകാരനെ നാട്ടുകാർ പൊക്കിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത് തല മുണ്ഡനം ചെയ്ത ശേഷം. പുതുപ്പാടി തയ്യിൽ മുഹമ്മദ് ഷാഫി (23)യെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം. പെൺകുട്ടിയെ ഇയാൾ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. മറ്റു പല കേസിലും ഷാഫി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

രാത്രിയിലാണ് സുഹൃത്തിനൊപ്പം ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സുഹിത്തിനെ ബൈക്കിനരികിൽ നിർത്തി പെൺകുട്ടിയുടെ വീട്ടിലേക്ക് മുഹമ്മദ് ഷാഫി പോകുകയായിരുന്നു. എന്നാൽ വെളുപ്പിനെ സംശയാസ്പദമായി രീതിയിൽ സുഹൃത്തിനെക്കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഷാഫിയെപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഷാഫിയെ കണ്ടെത്തി. തുടർന്ന് ഇയാളുടെ തലമുടിയുടെ പകുതിയോളം ഭാഗവും പുരികത്തിന്റെയും മീശയുടെയും കുറേ ഭാഗവും വടിച്ചുമാറ്റി പൊലീസിലേൽപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. തലമുണ്ഡനം ചെയ്തതിനും മറ്റും മുഹമ്മദ് ഷാഫിയുടെ പരാതിയിൽ കേസെടുത്തെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP