Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പിഞ്ച്കുഞ്ഞ് മരിച്ചു; അടൂരിൽ നടന്ന അപകടത്തിൽ മരിച്ചത് ഫാദർ വിനീത് മാത്യവിന്റെ അഞ്ചുമാസം മാത്രം പ്രായമുള്ള മകൾ ജൊവാന വിനീത്

യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പിഞ്ച്കുഞ്ഞ് മരിച്ചു; അടൂരിൽ നടന്ന അപകടത്തിൽ മരിച്ചത് ഫാദർ വിനീത് മാത്യവിന്റെ അഞ്ചുമാസം മാത്രം പ്രായമുള്ള മകൾ ജൊവാന വിനീത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു കുഞ്ഞ് മരിച്ചു. ഇന്നലെ വൈകുന്നേരം അടൂരിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂൾ ചാപ്ലയിനായ ആറന്മുള സ്വദേശി റവ. വിനീത് മാത്യുവിന്റെയും സേബ വിനീതിന്റെയും മകൾ ജൊവാന റെയ്ച്ചൽ വിനീത് (5 മാസം) ആണ് മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്.

ഇന്നലെ വൈകിട്ട് 4.25 ന് മിത്രപുരത്ത് അരമനപടിയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരേക്ക് പോകുകയായിരുന്ന കാർ നിർത്തിയിട്ടിരിക്കുകയായിരുന്ന മീൻ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP