Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴക്കടലിനുള്ളിൽ സ്രാവുകളെ വേട്ടയാടി വിനായകൻ;കമൽ ചിത്രം പ്രണയമീനുകളുടെ കടലിന്റെ ടീസറിൽ വീണ്ടും ഞെട്ടിച്ച് നടൻ; വീഡിയോ കാണാം

ആഴക്കടലിനുള്ളിൽ സ്രാവുകളെ വേട്ടയാടി വിനായകൻ;കമൽ ചിത്രം  പ്രണയമീനുകളുടെ കടലിന്റെ ടീസറിൽ വീണ്ടും ഞെട്ടിച്ച് നടൻ; വീഡിയോ കാണാം

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കടലിൽ തിമിംഗലങ്ങളെ വേട്ട ചെയ്യുന്നയാളായിട്ടാണ് ടീസറിൽ വിനായകനെ അവതരിപ്പിക്കുന്നത്.

മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. അനാർക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ.

ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ, ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കർ. വസ്ത്രാലങ്കാരം ധന്യ. പി.ആർ.ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്, എ.എസ്. ദിനേഷ്.കമല സുരയ്യയുടെ ജീവിതം പറഞ്ഞ 'ആമി'ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP