Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ പുറപ്പെടുന്ന കേരള എക്സ്‌പ്രസ് നിസാമുദ്ദീൻ വരെ മാത്രം; വാഞ്ചി മണിയാച്ചി തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം പണി നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും ഇന്ത്യൻ റയിൽവെ

നാളെ പുറപ്പെടുന്ന കേരള എക്സ്‌പ്രസ് നിസാമുദ്ദീൻ വരെ മാത്രം; വാഞ്ചി മണിയാച്ചി തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം പണി നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും ഇന്ത്യൻ റയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്‌പ്രസ് (12625) ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 21നുള്ള ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്‌പ്രസ് (12626) നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുകയെന്നും റെയിൽവേ അറിയിച്ചു. വാഞ്ചി മണിയാച്ചി തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി 20 മുതൽ 23 വരെ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. താംബരം നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ് (16191) കോവിൽപട്ടിക്കും നാഗർകോവിലിനുമിടയിൽ ഈ ദിവസങ്ങളിൽ സർവീസ് നടത്തില്ല.

നാഗർകോവിൽ താംബരം അന്ത്യോദയ എക്സ്‌പ്രസ് (16192) കോവിൽപട്ടിയിൽ നിന്നാകും പുറപ്പെടുക. ഈ ദിവസങ്ങളിൽ തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസ് (22627) വാഞ്ചി മണിയാച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്‌പ്രസ് (22628) വാഞ്ചിയിൽ നിന്നാകും സർവീസ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP