Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരിച്ച് മാലാഖയെപ്പോലെ ഇസഹാക്ക്; വിഡിയോയിൽ നിറയുന്നത് താരപുത്രന്റെ കളികൊഞ്ചലുകൾ; ആശംസ നേരാനെത്തിയത് മലയാള സിനിമാ ലോകം ഒന്നടങ്കം; ആരാധകരുടെ മനം കവർന്ന് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്റെ മാമ്മോദീസാ വീഡിയോ

തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരിച്ച് മാലാഖയെപ്പോലെ ഇസഹാക്ക്; വിഡിയോയിൽ നിറയുന്നത് താരപുത്രന്റെ കളികൊഞ്ചലുകൾ; ആശംസ നേരാനെത്തിയത് മലയാള സിനിമാ ലോകം ഒന്നടങ്കം; ആരാധകരുടെ മനം കവർന്ന് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്റെ മാമ്മോദീസാ വീഡിയോ

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോ ഇപ്പോൾ സോഷ്യൽമീഡിയയിലും താരമാണ്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളും ഓരോന്നായി നടൻ ആരാധകർക്ക് മുമ്പിലെത്തിക്കാറുണ്ട്. അടുത്തിടെ നടന്ന ഇസഹാക്കിന്റെ മാമാദിസാ ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ചടങ്ങിന്റെ വീഡിയോ നടൻ പങ്ക് വച്ചിരിക്കുകയാണ്.

ഫേസ്‌ബുക്ക് പേജിലൂടെയാണ് കുഞ്ഞ് ഇസയുടെ ജ്ഞാനസ്നാന കർമ്മകളുടെ ദൃശ്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളുന്ന വീഡിയോ കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ കുഞ്ഞ് ഇസയെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകർ.തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരി തൂകി മാലാഖയെപ്പോലെ കിട്ക്കുന്ന ഇസാഹാക്ക് ആരാധകരുടെ മനംകവരുകയാണ.

ജൂൺ 30 ന് കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിലായിരുന്നു മാമ്മോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ പ്രമുഖകർ ചടങ്ങിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു. നടൻ ദിലീപും, ഭാര്യ കാവ്യ മാധവനും പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് കുഞ്ചാക്കോയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്നിരുന്നു. നടൻ വിനീത്, നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, എന്നിവരും പള്ളിയിലെ മാമ്മോദീസ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. റിസപ്ഷനിൽ മമ്മൂട്ടി, ദുൽഖർ ജയസൂര്യ, പൂർണിമ ഇന്ദ്രജിത്ത്, രമേശ് പിഷാരടി, ലാൽജോസ് തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തിയിരുന്നു. തുടങ്ങി വമ്പൻ താരനിരയാണ് എത്തിയത്.

ഏപ്രിൽ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് ജനിച്ചത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാർത്ത കുഞ്ചാക്കോ ബോബൻ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ-പ്രിയ ദമ്പതികൾക്ക് കുഞ്ഞു പിറന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP