Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ്ങിന്റെ ഭാഗമായി ദിൽഷാദിന് ഏൽക്കേണ്ടി വന്നത് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം;എംഇഎസ് കല്ലടി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ കർണപുടം തകർന്നു; 'ഊക്കൻസ് ഗ്രൂപ്പിന്റെ' മർദ്ദനത്തോടെ വുഷു സ്വർണമെഡൽ ജേതാവിന് നഷ്ടമായത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം

റാഗിങ്ങിന്റെ ഭാഗമായി ദിൽഷാദിന് ഏൽക്കേണ്ടി വന്നത് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം;എംഇഎസ് കല്ലടി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ കർണപുടം തകർന്നു; 'ഊക്കൻസ് ഗ്രൂപ്പിന്റെ' മർദ്ദനത്തോടെ വുഷു സ്വർണമെഡൽ ജേതാവിന് നഷ്ടമായത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: ക്രൂരമായ റാഗിങ്ങിന് ഇരയായതിനെ തുടർന്ന് വുഷു ദേശീയ ജേതാവിന് ശനിയാഴ്‌ച്ച ആരംഭിക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല. ദേശീയ വുഷു സ്വർണ മെഡൽ ജേതാവും എംഇഎസ് കല്ലടി കോളജിൽ ഒന്നാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയുമായ കൊടക്കാട് ചേരങ്ങൽതൊടി മുഹമ്മദ് ദിൽഷാദ് (19)നാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരത ഏറ്റ് വാങ്ങേണ്ടി വന്നത്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ദിൽഷാദിന്റെ കർണപുടം പൊട്ടിയിട്ടുണ്ട്. 6 സീനിയർ വിദ്യാർത്ഥികൾക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തു.

സീനിയർ വിദ്യാർത്ഥികളായ മുഹമ്മദ് ഷിബിൽ (20), ഷനിൽ (20) എന്നിവർക്കും കണ്ടാലറിയാവുന്ന 4 പേർക്കുമെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണു കേസെടുത്തത്. വിദ്യാർത്ഥിയുടെ പരാതി കോളജ് അധികൃതർ തന്നെയാണു പൊലീസിനു കൈമാറിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് എം.ഇ.എസ് കോളേജിലെ ഒന്നാം വർഷ ബി.എ വിദ്യാർത്ഥിയായ മുഹമ്മദ് ദിൽഷാദിനെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. കോളേജിന് സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദിൽഷാദിനെ കോളേജിലെ ഊക്കൻസ് എന്ന ഗ്രൂപ്പിലെ പതിനഞ്ചംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണു 15 അംഗ സംഘം കോളജിനു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ വച്ചു തന്നെ മർദിച്ചതെന്നു ദിൽഷാദ് പറഞ്ഞു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്നു വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണു ദിൽഷാദിനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. ചെവിക്കു സാരമായ പരുക്കാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസിയുടെ ആന്റി റാഗിങ് സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും 2 സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തെന്നും പ്രിൻസിപ്പൽ ഡോ. ഒ.പി. സലാഹുദ്ദീൻ അറിയിച്ചു. ഇവിടെ, വർഷങ്ങൾക്കു മുൻപു സംഘം തിരിഞ്ഞുള്ള റാഗിങ്ങിനെത്തുടർന്നു വിദ്യാർത്ഥിക്കു കണ്ണു നഷ്ടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP