Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ലിപ് ലോക് രംഗങ്ങൾക്ക് നോ പറഞ്ഞ് സായ് പല്ലവി; വിജയ് ദേവരകൊണ്ട ചിത്രം ഡിയർ ക്രോമേഡിൽ നിന്നും നടി പിന്മാറാൻ കാരണം ലിപ് ലോക്കും അടുത്തിടപഴകുന്ന രംഗങ്ങളും; നിലപാട് കൊണ്ട് വാർത്തകളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയങ്കരിയായ മലർ മിസ്

വീണ്ടും ലിപ് ലോക് രംഗങ്ങൾക്ക് നോ പറഞ്ഞ് സായ് പല്ലവി; വിജയ് ദേവരകൊണ്ട ചിത്രം ഡിയർ ക്രോമേഡിൽ നിന്നും നടി പിന്മാറാൻ കാരണം ലിപ് ലോക്കും അടുത്തിടപഴകുന്ന രംഗങ്ങളും; നിലപാട് കൊണ്ട് വാർത്തകളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയങ്കരിയായ മലർ മിസ്

പ്രേമത്തിലൂടെ വന്ന് പതിവ് നായികാ സങ്കൽപത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. മുഖക്കുരുവും പരുക്കൻ ശബ്ദവും തന്റെ നായികാ പദവിക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയിൽ താരമായി മാറിയപ്പോഴും തന്റെ നിലാപടുകളുടെ പേരിൽ നിരവധി ആരോപണങ്ങൾ നടിക്ക് നേരിടേണ്ടതായി വന്നു. ഇപ്പോളിതാ വീണ്ടും അത്തരമൊരു നിലപാടിന്റെ പേരിലാണ് നടി വാർത്തകളിൽ നിറയുന്നത്.

വിജയ് ദേവേരകൊണ്ട ചിത്രം ഡിയർ കോമ്രേഡിൽ നിന്നും സായ് പല്ലവി പിന്മാറാൻ കാരണം ലിപ് ലോക്ക് രംഗം ആണെന്നാണ് പുതിയ വാർത്ത.വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഡിയർ കോമ്രേഡ്' ജൂലൈ 26 ന് നാലു ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തിൽ രശ്മിക മന്ദാനയ്ക്ക് ശേഷം സായ് പല്ലവിയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നതെന്നും എന്നാൽ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചിത്രത്തിൽ നിന്നും സായ് പല്ലവി പിന്മാറുകയായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.അടുത്തിട പഴകുന്ന രംഗങ്ങളിലും അഭിനയിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫർ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മുൻപ് രണ്ടു കോടി വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഇല്ല എന്ന താരത്തിന്റെ നിലപാടും വാർത്തകളിൽ ഇടം നേടിയിരുന്നു. ''പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. 'ഡിയർ കോമ്രേഡ്' തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നിങ്ങനെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP