Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എംഎം മണിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; മന്ത്രിസഭാ യോഗത്തിനിടെ തളർന്ന് വീണ വൈദ്യുതി മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ; കാലിന്റെ ബലക്കുറവ് കാര്യമാക്കാതെ നടന്നത് മണിയാശാന് വിനയായെന്ന് വിലയിരുത്തൽ

എംഎം മണിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; മന്ത്രിസഭാ യോഗത്തിനിടെ തളർന്ന് വീണ വൈദ്യുതി മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ; കാലിന്റെ ബലക്കുറവ് കാര്യമാക്കാതെ നടന്നത് മണിയാശാന് വിനയായെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എം എം മണി സുഖം പ്രാപിക്കുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഷർമദ് അറിയിച്ചിട്ടുണ്ട്. 

ബുധനാഴ്ച കാബിനറ്റ് മീറ്റിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യവും കാലിന് ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി കാലിന് ബലക്കുറവും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. ശാരീരികമായ തളർച്ചകളൊന്നും കാര്യമാക്കാതെയാണ് മന്ത്രി ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ജോലിയിൽ കർമനിരതനായിരുന്നത്.

ന്യൂറോ സർജറി ഐ.സി.യു.വിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. എം.ആർ.ഐ. സ്‌കാനിങ്ങിനും മറ്റും ശേഷം ന്യൂറോ സംബന്ധമായ ചികിത്സകൾ ആരംഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP