Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയാർവാലി പുതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; ഡിസംബറിൽ ഭൂതത്താൻക്കെട്ടിൽ പെരിയാറിന് കറുകെയുള്ള പാലം ഗതാഗതത്തിനായി തുറക്കുമെന്ന് ജലസേചന വകുപ്പ്

പെരിയാർവാലി പുതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; ഡിസംബറിൽ ഭൂതത്താൻക്കെട്ടിൽ പെരിയാറിന് കറുകെയുള്ള പാലം ഗതാഗതത്തിനായി തുറക്കുമെന്ന് ജലസേചന വകുപ്പ്

കോതമംഗലം: വിദേശിയർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമായ ഭൂതത്താൻക്കെട്ടിൽ പെരിയാറിന് കറുകെ നടന്നുവന്നിരുന്ന പൂതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക്. കഴിഞ്ഞ പ്രളയകാലത്ത് തകർന്നേയ്ക്കുമെന്ന് പരക്കെ ആശങ്ക ഉയർന്നതും വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുങ്ങുന്നതുമായ ഇവിടുത്തെ പഴയപാലത്തിലൂടെയുള്ള ഗതാഗതം തിരിച്ചുവിടുന്നതിന് ലക്ഷ്യമിട്ടാണ് പെരിയാർവാലി പുതിയപാലം നിർമ്മിക്കുന്നത്.

19.46 കോടി രൂപ മുതൽമുടക്കിൽ ജലസേചനവകുപ്പാണ് പുതിയ പാലം നിർമ്മിക്കുന്നത്.നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഈ വർഷം ഡിസംബറിൽ പാലം ഗതാഗതത്തിനായി തുറക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും പെരിയാർവാലി അസ്സിസ്റ്റന്റ് എഞ്ചിനിയർ പി ജെ ജേക്കബ് മറുനാടനോട് വ്യക്തമാക്കി.

296.5 മീററർ നീളവും 11.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 11 സ്പാനുകൾ പുഴയിലും 3 സ്പാനുകൾ കരയിലുമായിട്ടാണ് നിർമ്മിക്കുന്നത്.ഒരു സ്പാനിന് 21 മീററ്റോളമാണ് നീളം.കൈവരികളുടെയും ഒരു ഭാഗത്തെ അപ്രോച്ച് റോഡിന്റെയും നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.ഡാമിന് സമീപത്താണ് പുതിയപാലം നിർമ്മിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് ഒഴുകുയെത്തിയ മലവെള്ളത്തിന്റെ സമ്മർദ്ദത്തെ ഡാം അതിജീവിച്ചത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. ഭീമുകൾക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടാവാമെന്നും ഇത് സമീപഭാവിയിൽ പാലം തരുന്നതിന് കാരണമാവുമെന്നൊക്കെ പരക്കെ പ്രചാരണവും ഉണ്ടായിരുന്നു.വെള്ളമൊഴിക്ക് കുറഞ്ഞപ്പോൾ ഡാം സേഫ്റ്റി വിഭാഗം സ്ഥലത്തെത്തി പരിശോധിച്ച് ഡാമിന് ബലക്ഷയമില്ലന്ന് വിലയിരുത്തിയതോടെയാണ് ഒട്ടൊക്കെ ആശങ്ക പരിഹരിക്കാനായത്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിന്റെ 15 ഷട്ടറുകളിൽ പലതും തകറാുകൾ മൂലം പൂർണ്ണതോതിൽ ഉയർത്താൻ കഴിയാത്ത നിലയിലായിരുന്നു. ഈ സ്ഥിതിയിൽ വെള്ളത്തിന്റെ സമ്മർദ്ദം ഏറുമെന്നും ഡാം തകർന്ന് താഴെ മലയാറ്റൂർ,കാലടി തുടങ്ങി വിസ്്തൃതമായ പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവും എന്നും മറ്റുമായിരുന്നു പരക്കെ ഉയർന്ന ആശങ്ക.

പ്രളയത്തിൽ ആർത്തലച്ചെത്തിയ വെള്ളത്തിന്റെ സമ്മർദ്ദത്താൽ ഡാമിന് മുകളിലൂടെ തീർത്തിരുന്ന പാലത്തിന് വിറയൽ അനുഭവപ്പെട്ടതോടെ ഇത്തരത്തിലുള്ള പ്രചാരണം ശക്തിപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നീരൊഴുക്ക് ശക്തമായ സമയങ്ങളിൽ പാലം വഴിയുള്ള ഗതാഗതം പൊലീസ് ഭാഗീകമായി നിരോധിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇപ്പോഴും പാലത്തിന് നേരിയ വിറയൽ അുഭവപ്പെടുന്നുണ്ട്.

പുതിയ പാലം തുറക്കുന്നതോടെ പഴയ പാലം വഴിയുള്ള ഗതാഗതം ചുരുക്കുമെന്നും 2016-ൽ നിർമ്മാണം ആരംഭിച്ച പാലം 6 മാസം മുമ്പ് പൂർത്തിയാവേണ്ടതായിരുന്നെന്നും പ്രളയം പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾ മൂലമാണ് നിർമ്മാണം നീണ്ടുപോയതെന്നും അസിസ്റ്റന്റ് എഞ്ചിനിയർ വിശദീകരിച്ചു.

ഏലൂർ വ്യവസായ മേഖലയടക്കം വിസ്തൃതമായ പ്രദേശത്ത് വെള്ളമെത്തിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പെരിയാർവാലി ജലസേചന പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഈ പദ്ധതിയുടെ ഭാഗമായി അരനൂറ്റാണ്ട് മുമ്പ് പെരിയാറിന് കുറുകെ അണക്കെട്ടും അനുബന്ധമായി റോഡും നിർമ്മിച്ചിരുന്നു. ഈ റോഡ് വഴിയാണ് ഇടമലായർ -വടാട്ടുപാറ മേഖലകളിലേയ്ക്ക് വാഹനഗതാഗതം സാധ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP