Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഖാക്കളുടെ സമാന്തര ഭരണത്തിൽ പൊറുതി മുട്ടി സിപിഐ നേതാക്കളും; എസ്എഫ്‌ഐ അടിച്ച് 'അച്ചാറാ'ക്കിയ എഐഎസ്എഫ് പ്രവർത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; കോളജിലെ ആക്രമണത്തിലും തനിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിലും പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നെന്ന ആരോപണവുമായി പി രാജു

സഖാക്കളുടെ സമാന്തര ഭരണത്തിൽ പൊറുതി മുട്ടി സിപിഐ നേതാക്കളും; എസ്എഫ്‌ഐ അടിച്ച് 'അച്ചാറാ'ക്കിയ എഐഎസ്എഫ് പ്രവർത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; കോളജിലെ ആക്രമണത്തിലും തനിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിലും പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നെന്ന ആരോപണവുമായി പി രാജു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതു ഭരണത്തിൻ കീഴിലെ കുട്ടി സഖാക്കളുടെ ഭരണത്തിൽ രക്ഷയില്ലാതെ സിപിഐ ജില്ലാ സെക്രട്ടറിയും. കോളജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐക്കാർ അടിച്ച് പരുവമാക്കിയ എഐഎസ്എഫ് പ്രവർത്തകരെ കാണാനെത്തി മടങ്ങിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് സിപിഐ നേതാവിന് നേരേ വാക്കേറ്റവും വാഹനത്തിൽ അടിയും ഉൾപ്പെടെയുള്ള തങ്ങളുടെ പരമ്പരാഗത കലാപരിപാടികൾ നടത്താനും ഡിവൈഎഫ്‌ഐ പ്രവർത്തകർ മറന്നില്ല. ഇന്നലെ രാത്രിയിലാണ് ഞാറക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ വച്ചാണ് പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്.

വൈപ്പിൻ സർക്കാർ കോളേജിൽ ഇന്നലെ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനായി പി.രാജു രാത്രിയോടെ ഞാറക്കൽ ആശുപത്രിയിലെത്തിയപ്പോൾ ആണ് സംഭവം. മർദ്ദനമേറ്റ് ആശുപത്രിയിലായ എഐഎസ്എഫ് പ്രവർത്തകരുടെ മൊഴിയെടുക്കാനും പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. മർദ്ദമേറ്റ വിദ്യാർത്ഥികൾ നേരത്തെ തന്നെ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് മെനക്കെട്ടില്ല. അതിനെ തുടർന്ന് സിപിഐ ജില്ലാ സെക്രട്ടറി നേരിട്ട് സംഭവത്തിൽ ഇടപെടുകയും കേസ് എടുപ്പിക്കുകയുമായിരുന്നു.

സിഐയോട് കേസ് എടുക്കൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടർന്ന് എസ്‌പിയേയും ഡിവൈഎസ്‌പിയേയും രണ്ട് തവണ വിളിച്ചതിന് ശേഷമാണ് പ്രവർത്തകരുടെ മൊഴിയെടുക്കാൻ ഞാറക്കൽ സിഐ തയ്യാറായത്. പരിക്കേറ്റ എഐഎസ്എഫ് നേതാക്കളേയും ആശുപത്രിയിലെത്തിയ സിപിഐ നേതാക്കളേയും കണ്ട പി.രാജുവിന്റെ ഇടപെടലിന്റെ ഫലമായി പൊലീസ് മർദ്ദനമേറ്റവരിൽ നിന്നും മൊഴി എടുത്തു. ഇതിനു ശേഷം പി.രാജു ആശുപത്രിയിൽ നിന്നും മടങ്ങാനൊരുങ്ങുമ്പോൾ ആണ് അവിടെയുണ്ടായിരുന്ന ചില ഡിവൈഎഫ്‌ഐ പ്രവർത്തകർ തങ്ങളുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്റെ കാർ തടഞ്ഞത്.

ഇതോടെ പി.രാജുവും സിപിഐ പ്രവർത്തകരും ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ തിരിഞ്ഞു. വാക്കേറ്റം രൂക്ഷമായതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വാഹനത്തിൽ അടിച്ചു സംസാരിച്ചെന്നും സിപിഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കൽ സിഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് ഇരുപക്ഷത്തേയും പ്രവർത്തകരെ പിരിച്ചു വിട്ടത്.

തന്റെ വാഹനം തടഞ്ഞവരെ നീക്കാനോ സംഘർഷമുണ്ടാക്കിയവരെ ആശുപത്രിയിൽ നിന്നും മാറ്റാനോ പൊലീസ് ശ്രമിച്ചില്ലെന്ന് പി.രാജു ആരോപിച്ചു. എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്‌ഐക്കാർക്കെതിരെ കേസെടുക്കണമെന്ന് സംഭവം നടന്നപ്പോൾ മുതൽ സിപിഐ പ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐ പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ച് സിപിഐ പ്രവർത്തകരോട് മോശമായാണ് സിഐ പെരുമാറിയതെന്നും സിപിഐ നേതാക്കൾ പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP