Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യാ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി സുപ്രീം കോടതി; ഈ മാസം 31നകം മധ്യസ്ഥ ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ വാദം കേൾക്കുമെന്നും ഭരണഘടനാ ബഞ്ച്; തീരുമാനം സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ

അയോധ്യാ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി സുപ്രീം കോടതി; ഈ മാസം 31നകം മധ്യസ്ഥ ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ വാദം കേൾക്കുമെന്നും ഭരണഘടനാ ബഞ്ച്; തീരുമാനം സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ഈ മാസം 31നകം മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കിൽ ഓഗസ്റ്റ് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എഫ്.എം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് രണ്ടിന് വാദം കേൾക്കാൻ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മധ്യസ്ഥ ചർച്ചയിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകൾ പരിഗണിച്ചാണ് സമിതിയോട് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ച നിർത്തി കേസിൽ കോടതി വാദം കേട്ട് തീർപ്പ് കൽപ്പിക്കണമെന്നാണ് ഹർജിക്കാരായ രാംലല്ല ഉൾപ്പടെയുള്ളവരുടെ ആവശ്യം. അതേസമയം, മധ്യസ്ഥ ചർച്ച തുടരണമെന്നാണ് സുന്നി വഖഫ് ബോർഡിന്റെ ആവശ്യം. മധ്യസ്ഥ ചർച്ചക്കായി റിട്ട. ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമിതിയെ നിയോഗിച്ചത്.

മൂന്നംഗ മധ്യസ്ഥ സംഘത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഫലപ്രദമല്ലെന്നും കേസിൽ നേരത്തെ വാദം കേൾക്കണമെന്നുമാവശ്യപ്പെട്ട് ഗോപാൽ സിങ് ഈ മാസം ഒമ്പതിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 15ന് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വാദം കേൾക്കൽ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാൽ, അന്യായക്കാരന്റെ ഹർജിയെ തുടർന്ന് മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP