Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമനിയിൽ അഞ്ചാം പനി പ്രതിരോധ കുത്തിവയ്‌പ്പ് നിർബന്ധിതമാക്കിക്കൊണ്ടുള്ള നിയമം പാസാക്കി; 2020 മുതൽ നിയമം പ്രാബല്യത്തിൽ; വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് പ്രവേശനം നിഷേധിക്കാനും പിഴ ഈടാക്കാനും തീരുമാനം

ജർമനിയിൽ അഞ്ചാം പനി പ്രതിരോധ കുത്തിവയ്‌പ്പ് നിർബന്ധിതമാക്കിക്കൊണ്ടുള്ള നിയമം പാസാക്കി; 2020 മുതൽ നിയമം പ്രാബല്യത്തിൽ; വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് പ്രവേശനം നിഷേധിക്കാനും പിഴ ഈടാക്കാനും തീരുമാനം

ഞ്ചാം പനിക്കെതിരായ പ്രതിരോധ കുത്തിവയ്പുകൾ കാര്യക്ഷമമായി നടത്താത്തത് ജർമനിയിൽ രോഗ ഭീഷണി ശക്തമായതോടെ പ്രതിരോധ കുത്തിവയ്‌പ്പ് കുട്ടികൾക്ക് നിർബന്ധിതമാക്കി ജർമൻ സർക്കാർ നിയമം പാസാക്കി. 2020 മാർച്ചിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കിൻഡർ ഗാർട്ടിനിലോ സ്‌കൂളിലോ ചേർക്കുന്നതിനു മുൻപ് കുത്തിവയ്‌പ്പ് എടുത്തിരിക്കണമെന്നാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. അഡ്‌മിഷന് ഇതിന്റെ രേഖ ഹാജരാക്കേണ്ടി വരും.ഡേ കെയർ സെന്ററുകൾ, സ്‌കൂളുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, കമ്യൂണൽ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ കുട്ടികളെ പരിചരിക്കുന്നവർക്കും കുത്തിവയ്‌പ്പ് നിർബന്ധമാണ്. അഭയാർഥി ഷെൽറ്ററുകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് കിൻഡർ ഗാർട്ടനുകളിലോ സ്‌കൂളുകളിലോ പ്രവേശനം നൽകില്ല. നിയമം ലംഘിക്കുന്നവർക്ക് 2500 യൂറോ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.അഞ്ചാം പനി മൂലം ആളുകൾക്കിടയിൽ ജർമ്മനിയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണു നിയമ വ്യവസ്ഥകൾ കർശനമാക്കാൻ തീരുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP