Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണവില വീണ്ടും റെക്കോർഡുകൾ തകർക്കുന്നു; ഇന്ന് എത്തിയത് പവന് 25920 രൂപ എന്ന സർവകാല റെക്കോഡിൽ; വില കുതിക്കുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ സമീപിക്കുന്നതോടെ

സ്വർണവില വീണ്ടും റെക്കോർഡുകൾ തകർക്കുന്നു; ഇന്ന് എത്തിയത് പവന് 25920 രൂപ എന്ന സർവകാല റെക്കോഡിൽ; വില കുതിക്കുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ സമീപിക്കുന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പവന് വീണ്ടും 200 രൂപ കൂടി 25920 രൂപയായി. ഒരു ഗ്രാമിന് 3240 രൂപയാണ് ഇന്നത്തെ നിരക്ക്. 25800 രൂപയായിരുന്നു ഇതിന് മുൻപ് സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടർന്നാണ് സ്വർണവിലയിൽ വൻ വർധനവുണ്ടായത്. അമേരിക്കയും ചൈനയും തമ്മിലുള്ള കനത്ത വ്യാപാരയുദ്ധം യു എസിന്റെ സമ്പദവ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്കിൽ മാറ്റം വരുത്താൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്.

രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നും നിക്ഷേപ മേഖല ദീർഘകാല പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നും ആശങ്ക നിലനിന്നിരുന്നു. ഇതോടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് സുരക്ഷിതമായിരിക്കുമെന്ന് പറഞ്ഞ് നിക്ഷേപകർ എല്ലാം അതിലേക്ക് തിരിഞ്ഞതോടെ സ്വർണവില ചരിത്ര നിരക്കിലേക്ക് വർധിക്കുകയായിരുന്നു. ഈ കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും ഇന്ത്യയിൽ സ്വർണത്തിന്റെ വില വീണ്ടും കൂടാൻ കാരണമായി. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1423 ഡോളറാണ് ഇന്നത്തെ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP