Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസ വോട്ടെടെപ്പ് വൈകിപ്പിക്കാൻ ശ്രമിച്ച് ഭരണപക്ഷം; എന്താണിത്ര ധൃതിയെന്ന് കുമാരസാമി; സിദ്ധാരാമയ്യ പ്രസംഗിച്ചത് 40 മിനിറ്റ്; ക്ലൈമാക്‌സിലും വലിച്ച് നീട്ടി കർണാടകയിലെ രാഷ്ട്രീയ നാടകം

വിശ്വാസ വോട്ടെടെപ്പ് വൈകിപ്പിക്കാൻ ശ്രമിച്ച് ഭരണപക്ഷം; എന്താണിത്ര ധൃതിയെന്ന് കുമാരസാമി; സിദ്ധാരാമയ്യ പ്രസംഗിച്ചത് 40 മിനിറ്റ്; ക്ലൈമാക്‌സിലും വലിച്ച് നീട്ടി കർണാടകയിലെ രാഷ്ട്രീയ നാടകം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് പരമാവധി വൈകിപ്പിക്കാൻ ഭരണപക്ഷ ശ്രമം. വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കണമെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് നടത്താൻ യെദ്യൂരപ്പയ്ക്ക് എന്താണ് ഇത്ര ധൃതി എന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ മറു ചോദ്യം.

സർക്കാരിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടരാണെന്നാണ് ഭൂരിപക്ഷം എംഎ‍ൽഎമാരും പറഞ്ഞത്. ചിലർക്ക് വിശ്വാസം നഷ്ടപ്പെട്ടു, പക്ഷേ ഇപ്പോഴും എനിക്ക് അഭിമാനമുണ്ട് എന്നും കുമാരസാമി പറഞ്ഞു. എന്തുകൊണ്ടാണ് ചർച്ച ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. വിശ്വാസ വോട്ട് നേരിടേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് നമ്മൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. കോടതി ഉത്തരവിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. പക്ഷേ സ്പീക്കറെക്കുറിച്ച് അവർ സംശയം ഉന്നയിച്ചിരിക്കുകയാണ് എന്നും കുമാരസ്വാമി പറഞ്ഞു.

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ 40 മിനിറ്റോളമാണ് സംസാരിച്ചത്. പ്രസംഗം 40 മിനിറ്റോളം നീണ്ടതോടെ എന്താണ് സിദ്ധരാമയ്യ ഉന്നയിക്കുന്ന ക്രമപ്രശ്നമെന്ന് സ്പീക്കർ ചോദിച്ചു. ഇതിന് കൂറുമാറ്റ നിയമം പാർലമെന്റ് നിയമവിരുദ്ധാണെന്ന് പ്രഖ്യാപിക്കുന്നതുവരെ എങ്ങനെയാണ് എംഎ‍ൽഎമാർക്ക് കൂട്ടമായി രാജി നൽകാൻ കഴിയുകയെന്ന് സിദ്ധരാമയ്യ മറുപടി നൽകി.

രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എംഎ‍ൽഎമാർക്കും വിപ്പുനൽകാൻ ഭരണപക്ഷം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ഇതിൽ തനിക്ക് ഒരു പങ്കുമില്ല. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ നിങ്ങൾ കക്ഷിചേരുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട് എന്നും സ്പീക്കർ പറഞ്ഞു. അംഗങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒരു അധികാരവും വിനിയോഗിക്കുന്നതിൽ സഭ എതിരല്ല എന്നും സ്പീക്കർ പറഞ്ഞു. പ്രസംഗം നീണ്ടതോടെ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു.

അതിനിടെ, രാജി സമർപ്പിച്ച 15 വിമത എംഎ‍ൽഎമാർക്കും രണ്ട് സ്വതന്ത്ര എംഎ‍ൽഎമാർക്കും പുറമേ രണ്ട് കോൺഗ്രസ് എംഎ‍ൽഎമാർ കൂടി സഭയിൽ എത്താതിരുന്നതോടെ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നൽകിയിരുന്ന ബി.എസ്‌പി എംഎ‍ൽഎ എൻ മഹേഷും സഭയിൽ എത്തിയിട്ടില്ല. എന്നാൽ, ബിജെപി പക്ഷത്തുള്ള ഒരു എംഎ‍ൽഎയും സഭയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP